---
title: "ചാലയിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; 17കാരിയുൾപ്പെടെ ഏഴ് പേർ പിടിയിൽ"
english_title: "Chala Lodge MDmA Raid Seven Arrested Including Minor Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391580/chala-lodge-mdma-raid-seven-arrested-including-minor-kannur"
published_at: "2026-11-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af7fdc9b5d2b_police.1697912334.jpg"
keywords: ["Chala Lodge MDMA", "Kannur Drug Raid", "MDMA Arrest"]
---

# ചാലയിലെ ലോഡ്ജിൽ എംഡിഎംഎ വേട്ട; 17കാരിയുൾപ്പെടെ ഏഴ് പേർ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ചാലയിലെ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി 17കാരിയും 19കാരിയുമുൾപ്പെടെ ഏഴ് പേർ പിടിയിൽ. 17.96 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.

## Article Content

**കണ്ണൂർ**: ചാലയിലെ ലോഡ്ജിൽ നിന്നും എംഡിഎംഎയുമായി 17കാരിയും 19കാരിയുമുൾപ്പെടെ ഏഴ് പേർ പിടിയിൽ. 17.96 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.

വിദേശത്ത് നിന്നുമെത്തിച്ച ലഹരി മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനും വില നിശ്ചയിക്കാനുമാണ് ഇവർ ലോഡ്ജിൽ ഒത്തുചേർന്നത്. കഴിഞ്ഞ മാസം ഒമാനിൽ നിന്നുമെത്തിയ കണ്ണൂർ ഇരിവേരി സ്വദേശി സഹീദിന്റെ കൈയിലുണ്ടായിരുന്ന എംഡിഎംഎയുടെ വില നിശ്ചയിക്കാനായി ഒത്തുചേർന്നതാണ് ഏഴംഗ സംഘം.

ചാലയിലെ ലോഡ്ജിൽ ഇവരുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ലോഡ്ജിലേക്ക് എത്തി റെയ്ഡ് നടത്തുകയായിരുന്നു. സഹീദിനു പുറമേ വൈറ്റില സ്വദേശി ഐശ്വര്യ, മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്, ഏഴര സ്വദേശി ഷിഫാദ്, കാടാച്ചിറ സ്വദേശി ഷമീൽ എന്നിവരും പിടിയിലായി.

ഇവർക്കൊപ്പം 17കാരിയും ഉണ്ടായിരുന്നു. ഐശ്വര്യയെയും 17കാരിയെയും ക്യാരിയർമാരായാണ് ഇവർ ഉപയോഗിച്ചിരുന്നത്. മറ്റുള്ളവർ വിവിധ ഇടങ്ങളിൽ ലഹരി മരുന്ന് വിതരണം ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു.

ലോഡ്ജിൽ നിന്നും ലഹരി മരുന്ന് പിടികൂടിയതിന് പിന്നാലെ മുഖ്യപ്രതി സഹീദിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാമോളം എംഡിഎംഎയും കണ്ടെടുത്തു. ഇവരിൽ നിന്നും എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും, ഗ്ലാസ് കുഴലും പിടികൂടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391580/chala-lodge-mdma-raid-seven-arrested-including-minor-kannur)