---
title: "രാജ്യത്ത് ഇന്നലെ 22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india oct 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3916/covid-19-update-india-oct-7"
published_at: "2021-10-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615e8b0edfa6d_images - 2021-10-06T183708.552.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര്‍ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

## Article Content

**ന്യൂഡല്‍ഹി** : രാജ്യത്ത് ഇന്നലെ 22,431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24,602 പേര്‍ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനിടെ 318 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് നിലവില്‍ 2,44,198 പേരാണ് ചികില്‍സയിലുള്ളത്. ഇന്ത്യയില്‍ ആകെ 3,32,00,258 രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ 3,38,94,312 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്താകെ വൈറസ് രോഗബാധയെത്തുടര്‍ന്ന് 4,49,856 പേര്‍ മരിച്ചു. ഇതുവരെ 92,63,68,608 ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3916/covid-19-update-india-oct-7)