---
title: "പേരാവൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം; മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു"
english_title: "Minister Sunny Joseph Inaugurates Peravoor Fest Organized by Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391614/minister-sunny-joseph-inaugurates-peravoor-fest-grama-panchayat-kannur"
published_at: "2026-11-14T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af82c633e9db_Traditional_Lamp_Lighting_Ceremony.png"
keywords: []
---

# പേരാവൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം; മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പേരാവൂർ ഫെസ്റ്റിന്' വർണ്ണാഭമായ തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ന് മുതൽ നവംബർ 19 വരെയാണ് മേള അരങ്ങേറുന്നത്.

## Article Content

പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'പേരാവൂർ ഫെസ്റ്റിന്' വർണ്ണാഭമായ തുടക്കമായി. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ വേദിയിൽ നടന്ന ചടങ്ങിൽ മന്ത്രി സണ്ണി ജോസഫ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്ന് മുതൽ നവംബർ 19 വരെയാണ് മേള അരങ്ങേറുന്നത്.

മിനി അമ്യൂസ്‌മെന്റ് പാർക്ക്, വൈവിധ്യമാർന്ന വാണിജ്യ സ്റ്റാളുകൾ, ഫുഡ് കോർട്ട്, കാർഷിക നഴ്സറി എന്നിവ ഫെസ്റ്റ് നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്. ദിവസവും ഗാനമേളകൾ, വോളീബോൾ ടൂർണമെന്റ്, വിവിധ കലാമത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

പ്രധാന പരിപാടികൾ: നവംബർ 14: രാവിലെ 10 മുതൽ അങ്കണവാടി കലോത്സവം, വൈകിട്ട് 5-ന് മെഹന്തി ഫെസ്റ്റ്, 6-ന് കലാസന്ധ്യ.

നവംബർ 15: രാവിലെ 10 മുതൽ കേരളോത്സവം കലോത്സവം, ഉച്ചയ്ക്ക് 2-ന് വയോജന മത്സരങ്ങൾ, വൈകിട്ട് 6-ന് കൈരളി പട്ടുറുമാൽ ടീമിന്റെ ഇശൽ നൈറ്റ്.

നവംബർ 16: രാവിലെ 10 മുതൽ ഭിന്നശേഷി സംഗമം, വൈകിട്ട് 5-ന് ഇരട്ടകളുടെ സംഗമം, 6-ന് കഷണ്ടി സംഗമം, 6.30-ന് കണ്ണൂർ റോക്ക് ബീറ്റ്‌സിന്റെ ഗാനമേള.

നവംബർ 17: രാവിലെ 10 മുതൽ വയോജന സംഗമം, ഉച്ചയ്ക്ക് 2-ന് ഗോത്രമേള (കോൽക്കളി), ഉച്ചകഴിഞ്ഞ് 3-ന് അക്ഷരശ്ലോക സദസ്സ്, വൈകിട്ട് 6-ന് നിഷാദ് കലാകേന്ദ്രത്തിന്റെ ഗാനമേള.

നവംബർ 18: രാവിലെ 10 മുതൽ വനിതാ സംഗമം, തിരുവാതിര, നാടോടി നൃത്തം, ഫ്യൂഷൻ ഡാൻസ്, കൈക്കൊട്ടിക്കളി മത്സരങ്ങൾ. തുടർന്ന് സുഭാഷ് അറുകരയുടെ പാട്ടരങ്ങ്, വൈകിട്ട് 7-ന് സമാപന സമ്മേളനം.

നവംബർ 14 മുതൽ 19 വരെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ വി.സി. രാധാകൃഷ്ണൻ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ ആവേശകരമായ വോളീബോൾ ടൂർണമെന്റും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391614/minister-sunny-joseph-inaugurates-peravoor-fest-grama-panchayat-kannur)