---
title: "എ.കെ.സി.സി ചുങ്കക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു"
english_title: "AKCC Chungakkunnu Regional Committee Organizes Leadership Meet and Honors Best Farmer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391642/akcc-chungakkunnu-regional-committee-leadership-meet-best-farmer-honored-kannur"
published_at: "2026-11-14T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87466e8f95_WhatsApp_Image_2026-11-14_at_18.19.45.jpeg"
keywords: []
---

# എ.കെ.സി.സി ചുങ്കക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃസംഗമം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : ഓൾ കേരള കാത്തലിക്ക് കോൺഗ്രസ്സ് (എ.കെ.സി.സി) ചുങ്കക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ നേതൃസംഗമം സംഘടിപ്പിച്ചു. ചുങ്കക്കുന്നിൽ നടന്ന സംഗമത്തിൽ മേഖലാ വൈസ് പ്രസിഡന്റ് സാലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. ബിജു മാവറ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

കേളകം : ഓൾ കേരള കാത്തലിക്ക് കോൺഗ്രസ്സ് (എ.കെ.സി.സി) ചുങ്കക്കുന്ന് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ നേതൃസംഗമം സംഘടിപ്പിച്ചു. ചുങ്കക്കുന്നിൽ നടന്ന സംഗമത്തിൽ മേഖലാ വൈസ് പ്രസിഡന്റ് സാലി കണ്ണന്താനം അധ്യക്ഷത വഹിച്ചു. ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. ബിജു മാവറ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

​എ.കെ.സി.സി രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട മനോജ് വെള്ളാംമാക്കലിനെ മേഖലാ ഡയറക്ടർ ഫാ. പ്രദീഷ് കിഴക്കൻപുതുപ്പള്ളി പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന പഠന ക്ലാസ്സിന് അനീഷ് ഓമക്കര നേതൃത്വം നൽകി.

​ഭാരവാഹികളായ ജോൺസ് കുര്യാക്കോസ് തൊട്ടിയിൽ, ബിജു പോൾ പൂയ്ക്കുന്നേൽ, ജിൽസ് മേക്കൽ, സെബാസ്റ്റ്യൻ പെരുമാട്ടിക്കുന്നേൽ, ജോസ് കൊച്ചുതറ, അഡ്വ. സജി പുളിമൂട്ടിൽ, ജോസ് പാട്ടപ്പറമ്പിൽ, ബേബി കക്കാട്ട്, മിനി കൊട്ടാരത്തിൽ തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391642/akcc-chungakkunnu-regional-committee-leadership-meet-best-farmer-honored-kannur)