---
title: "കണിച്ചാറിൽ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു; മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു"
english_title: "Kanichar Panchayat Level Anganwadi Arts Festival Inaugurated by Minister Sunny Joseph"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391647/kanichar-panchayat-anganwadi-arts-festival-inaugurated-minister-sunny-joseph"
published_at: "2026-11-14T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af87afb1e9e1_WhatsApp_Image_2026-11-14_at_19.38.00.jpeg"
keywords: ["Kanichar News", "Minister Sunny Joseph", "Kanichar Grama Panchayat", "Peravoor News"]
---

# കണിച്ചാറിൽ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു; മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കണിച്ചാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ത്രേസ്യാ പോൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസർ (സി.ഡി.പി.ഒ) വിജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, സെക്രട്ടറി കെ.ജി. സന്തോഷ്, മോഹനൻ കൊളക്കാടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലി ജോസ്, സി.കെ. സിന്ധു, വിനോയ് ജോർജ്, ജിബിൻ ജെയ്സൺ, തോമസ് പയ്യമ്പള്ളി, വി.സി. രതീഷ്, ഷീബ തോമസ്, ജിൻസൺ മാത്യു, സി.വി. തോമസ്, മിനി സെബാസ്റ്റ്യൻ, ബിന്ദു ജിമ്മി, ഷാന്റി തോമസ്, സി.ഡി.എസ് ചെയർപേഴ്സൺ വി.കെ. ശ്രീകല, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിനി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391647/kanichar-panchayat-anganwadi-arts-festival-inaugurated-minister-sunny-joseph)