---
title: "ഫോക് ലോര്‍ അക്കാദമി നൂറോളം ബാലകലാകാരന്മാരെ ആദരിച്ചു"
english_title: "Folklore Academy Honours 100 Child Theyyam Artists Kolakkurunnukal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391669/folklore-academy-honours-100-child-theyyam-artists-kolakkurunnukal"
published_at: "2026-11-15T04:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8ec47b8eaa_1000396298.jpg"
keywords: ["Folklore Academy", "Theyyam", "Kolakkurunnukal", "Kannur"]
---

# ഫോക് ലോര്‍ അക്കാദമി നൂറോളം ബാലകലാകാരന്മാരെ ആദരിച്ചു

> **Lead Summary:** **കണ്ണൂർ** : നാടൻകലയുടെ പൈതൃകവും തെയ്യത്തിന്റെ തനിമയും കാത്തുസൂക്ഷിച്ച് വളരുന്ന ബാലപ്രതിഭകളെ കേരള ഫോക്ലോർ അക്കാദമി ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച 'കോലക്കുരുന്നുകൾ' പരിപാടി ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ** : നാടൻകലയുടെ പൈതൃകവും തെയ്യത്തിന്റെ തനിമയും കാത്തുസൂക്ഷിച്ച് വളരുന്ന ബാലപ്രതിഭകളെ കേരള ഫോക്ലോർ അക്കാദമി ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച 'കോലക്കുരുന്നുകൾ' പരിപാടി ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. ചടങ്ങിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള നൂറോളം കുട്ടി തെയ്യം കലാകാരന്മാരെ ആദരിച്ചു. പരമ്പരാഗത തെയ്യക്കോലങ്ങളും അനുഷ്ഠാനകലയുടെ പൈതൃകവും അടുത്ത തലമുറയിലേക്ക് പകർന്നുനൽകുന്ന കുട്ടി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ഫോക്ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ്കുമാർ, കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ പ്രഭാത് വി.വി, കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ ശ്രീരാമൻ കൊയ്യോൻ എന്നിവർ സംസാരിച്ചു. തുടർന്ന് മുരളി പണിക്കരും സംഘവും അവതരിപ്പിച്ച കോതാമൂരിയാട്ടം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391669/folklore-academy-honours-100-child-theyyam-artists-kolakkurunnukal)