---
title: "പുതിയ കൂട്ടുകാരെത്തേടി കൊച്ചു കൂട്ടുകാർ സമദർശിനിയിൽ; നവം പുസ്തക പ്രദർശനം ശ്രദ്ധേയമായി"
english_title: "Naduvanad Samadarshini Library Navam Book Exhibition New Books Children School Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391854/naduvanad-samadarshini-library-navam-book-exhibition-children-visit"
published_at: "2026-11-16T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afad1d8e5d60_1000246868.jpg"
keywords: ["Samadarshini library", "Navam book exhibition", "New books display"]
---

# പുതിയ കൂട്ടുകാരെത്തേടി കൊച്ചു കൂട്ടുകാർ സമദർശിനിയിൽ; നവം പുസ്തക പ്രദർശനം ശ്രദ്ധേയമായി

> **Lead Summary:** **നടുവനാട്: **പുതിയതായി വന്ന പുസ്തക കൂട്ടുകാരെ കാണാൻ അവരെത്തി. നടുവനാട് സ്കൂളിലെ കൊച്ചു കൂട്ടുകാർ. ആവേശത്തോടെ അവർ പുസ്തകങ്ങൾ കയ്യിലെടുത്ത് മറിച്ചും മണത്തും നോക്കി, പേരുകൾ വായിച്ച് ആശ്ചര്യപ്പെട്ടു.

## Article Content

**നടുവനാട്: **പുതിയതായി വന്ന പുസ്തക കൂട്ടുകാരെ കാണാൻ അവരെത്തി. നടുവനാട് സ്കൂളിലെ കൊച്ചു കൂട്ടുകാർ. ആവേശത്തോടെ അവർ പുസ്തകങ്ങൾ കയ്യിലെടുത്ത് മറിച്ചും മണത്തും നോക്കി, പേരുകൾ വായിച്ച് ആശ്ചര്യപ്പെട്ടു.

നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ 'നവം' എന്ന പേരിൽ ഒരുക്കിയ പുസ്തക പ്രദർശനമാണ് ശ്രദ്ധേയമായത്. ഈ വർഷത്തെ ഗ്രാന്റ് ഉപയോഗിച്ച് പുസ്തകോത്സവത്തിൽ വാങ്ങിയ പുതിയ പുസ്തകങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നിരവധി പുസ്തകങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു.

പ്രദർശനം കാണാൻ നിരവധി ആളുകളാണ് എത്തിയത്. വായനയോടുള്ള കുട്ടികളുടെ താൽപര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത്.

പരിപാടിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ലത ടീച്ചർ, ഗ്രന്ഥാലയം സെക്രട്ടറി കെ. ശശി, പ്രസിഡണ്ട് ബെൻഹർ കൊട്ടത്തു വളപ്പിൽ, നഗരസഭാ കൗൺസിലർ എം.വി ശ്രീന, കെ. ഷിജു, കെ. ബിന്ദു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391854/naduvanad-samadarshini-library-navam-book-exhibition-children-visit)