---
title: "ശബരിമല സർവീസിൽ നിർദേശങ്ങളുമായി കെഎസ്ആർടിസി"
english_title: "Sabarimala Service KSRTC Instructions Virtual Queue Only Pamba Nilakkal Spot Booking"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391934/sabarimala-service-ksrtc-instructions-virtual-queue-only-pamba-nilakkal-spot-booking"
published_at: "2026-11-17T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbd0256ac36_images_(66).jpeg"
keywords: ["Sabarimala", "KSRTC", "Virtual Queue", "Pamba", "Nilakkal"]
---

# ശബരിമല സർവീസിൽ നിർദേശങ്ങളുമായി കെഎസ്ആർടിസി

> **Lead Summary:** **തിരുവനന്തപുരം**: ശബരിമല സർവീസിൽ നിർദേശങ്ങളുമായി കെഎസ്ആർടിസി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ പമ്പയിലേക്ക് യാത്രാനുമതി ഉണ്ടാകുകയുള്ളൂ. സ്പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലിൽ ഇറക്കും. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കെഎസ്ആർടിസി നിർദേശിച്ചു.

## Article Content

**തിരുവനന്തപുരം**: ശബരിമല സർവീസിൽ നിർദേശങ്ങളുമായി കെഎസ്ആർടിസി. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ഭക്തർക്ക് മാത്രമേ പമ്പയിലേക്ക് യാത്രാനുമതി ഉണ്ടാകുകയുള്ളൂ. സ്പോട്ട് ബുക്കിങ്ങിനായി വരുന്നവരെ നിലയ്ക്കലിൽ ഇറക്കും. ടിക്കറ്റ് നൽകുന്ന സമയത്ത് കണ്ടക്ടർമാർ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കെഎസ്ആർടിസി നിർദേശിച്ചു.

സ്പോട്ട് ബുക്കിങ്ങിന് ശേഷം ഭക്തർക്ക് പമ്പയിലേക്ക് പോകുന്നതിനായി നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിൽ ആവശ്യമായ സൗകര്യം ഉറപ്പാക്കുക. ഇക്കാര്യം ഡിപ്പോകളിലും ബസുകളിലും ഓൺലൈൻ റിസർവേഷൻ സംവിധാനത്തിലും മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രദർശിപ്പിക്കുകയും അറിയിപ്പ് നൽകുകയും വേണം. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നൽകിയ നിർദേശങ്ങളുടെ പകർപ്പ് കാര്യാലയത്തിൽ ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ വർഷം നിലയ്ക്കലിൽ മാത്രമാണ് സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ പ്രവർത്തിക്കുന്നത്. ഇക്കാരണത്താൽ ദീർഘദൂര സർവീസുകളിൽ പമ്പയിലേക്ക് നേരിട്ട് എത്തുന്ന ഭക്തരിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് ദർശനത്തിനുള്ള ബുക്കിങ് സൗകര്യം ഉണ്ടാകില്ല. ഇത് പമ്പയിലെ തിരക്ക് നിയന്ത്രണത്തിനും ഭക്തരുടെ സുരക്ഷയ്ക്കും വെല്ലുവിളിയാകും. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ ഇടപെടൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391934/sabarimala-service-ksrtc-instructions-virtual-queue-only-pamba-nilakkal-spot-booking)