---
title: "ഡൽഹിയിൽ നിയമ മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു"
english_title: "Delhi Firing Near Law Minister Kapil Mishra Office Youth Killed Khajuri Khas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/391939/delhi-firing-near-law-minister-office-youth-killed"
published_at: "2026-11-17T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["Delhi", "Firing", "Kapil Mishra", "Khajuri Khas"]
---

# ഡൽഹിയിൽ നിയമ മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘത്തിന്റെ വെടിവെപ്പ്; യുവാവ് കൊല്ലപ്പെട്ടു

> **Lead Summary:** **ഡൽഹി** : വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീർ ആണ് മരിച്ചത്.

## Article Content

**ഡൽഹി** : വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു. മുസ്തഫാബാദ് സ്വദേശി സമീർ ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകുന്നേരം സോണിയ വിഹാർ മേഖലയിലായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ട് അക്രമികൾ യുവാവിന് നേരെ ഇരുപതോളം റൗണ്ട് വെടിയുതിർത്തതായാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

മുൻ സഹപ്രവർത്തകരായിരുന്ന രണ്ടുപേർ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

മന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന, സുരക്ഷയുള്ള സ്ഥലത്ത് ഇത്തരത്തിൽ ആക്രമണം നടന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/391939/delhi-firing-near-law-minister-office-youth-killed)