---
title: "മികച്ച അന്വേഷണ മികവ്: 15 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ പ്രശംസാപത്രം"
english_title: "Kannur Range DIG Honours 15 Police Officers for Excellence in Criminal Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392033/kannur-range-dig-honours-15-police-officers-excellence-investigation-convictions"
published_at: "2026-11-17T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc740b0555f_kannur_policea.jpg"
keywords: []
---

# മികച്ച അന്വേഷണ മികവ്: 15 പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ പ്രശംസാപത്രം

> **Lead Summary:** കണ്ണൂർ : കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കടത്ത്, പോക്സോ കേസുകൾ ഉൾപ്പെടെയുള്ള സുപ്രധാന കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കാർത്തിക് കെ. ഐ.പി.എസ് പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു.

## Article Content

കണ്ണൂർ : കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കടത്ത്, പോക്സോ കേസുകൾ ഉൾപ്പെടെയുള്ള സുപ്രധാന കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് കണ്ണൂർ റേഞ്ച് ഡി.ഐ.ജി. കാർത്തിക് കെ. ഐ.പി.എസ് പ്രശംസാപത്രങ്ങൾ നൽകി ആദരിച്ചു.

വിവിധ ക്രിമിനൽ കേസുകളിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിന്റെയും, തെളിവുകൾ ശാസ്ത്രീയമായും ഫലപ്രദമായും ശേഖരിച്ച് കോടതിയിൽ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ കൈവരിച്ച നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് 15 പോലീസ് ഉദ്യോഗസ്ഥരെ ആദരവിനായി തിരഞ്ഞെടുത്തത്.

എസ്.പി. ഷാജി കെ.എസ്, ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിൽ, സി.ഐ.മാരായ ശ്രീജിത്ത് കൊടേരി, സിജിത്ത് എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് ഡി.ഐ.ജി. പ്രശംസാപത്രങ്ങൾ കൈമാറിയത്. മികച്ച അന്വേഷണ മികവിലൂടെ സേനയ്ക്ക് അഭിമാനമായി മാറിയ ഉദ്യോഗസ്ഥരെ ചടങ്ങിൽ ഡി.ഐ.ജി. അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392033/kannur-range-dig-honours-15-police-officers-excellence-investigation-convictions)