---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച സ്കൂളിനുള്ള അവാർഡ്"
english_title: "Adakkathode St Josephs high School Best School Anti Drug Activities Award Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392050/adakkathode-st-josephs-high-school-best-school-anti-drug-activities-award-peravoor"
published_at: "2026-11-18T04:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afce0d54bfed_1000401065.jpg"
keywords: ["Adakkathode", "St Josephs High School", "Anti Drug Award", "Peravoor", "Excise"]
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ മികച്ച സ്കൂളിനുള്ള അവാർഡ്

> **Lead Summary:** **പേരാവൂർ**: പേരാവൂർ എക്സൈസ് റേഞ്ചിന്റെ കീഴിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് ലഭിച്ചു. ഈ നേട്ടത്തോടനുബന്ധിച്ചുള്ള അവാർഡ്ദാന ചടങ്ങ് 2026 നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.

## Article Content

**പേരാവൂർ**: പേരാവൂർ എക്സൈസ് റേഞ്ചിന്റെ കീഴിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച സ്കൂളിനുള്ള അവാർഡ് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിന് ലഭിച്ചു. ഈ നേട്ടത്തോടനുബന്ധിച്ചുള്ള അവാർഡ്ദാന ചടങ്ങ് 2026 നവംബർ 20 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.

ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്തോട്ടം അധ്യക്ഷത വഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഇന്ദിര ശ്രീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസി ജോസഫ് മുഖ്യപ്രഭാഷണം നിർവഹിക്കും. ലഹരി വിരുദ്ധ സമിതി മാനന്തവാടി രൂപത ഡയറക്ടർ ഫാ. ബിജു തൊണ്ടിപറമ്പിൽ സന്ദേശം നൽകും.

പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ  യേശുദാസൻ പി. ടി. ചടങ്ങിൽ അവാർഡ് ദാനം നിർവഹിക്കും. കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഷിജി സുരേന്ദ്രൻ തൂഫാൻ വാരിയേഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. സ്കൂൾ ലഹരി വിരുദ്ധ കൺവീനർ സോളി ജോസഫ് ലഹരി വിരുദ്ധ റിപ്പോർട്ട് അവതരിപ്പിക്കും.

വിമുക്തി മിഷൻ കോഓർഡിനേറ്ററും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറുമായ ജെയിംസ് സി. എം, വാർഡ് മെമ്പർ, പി.ടി.എ പ്രസിഡന്റ് മാത്യു കാരക്കാട്, എം.പി.ടി.എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. പ്രധാന അധ്യാപകൻ ജോസ് സ്റ്റീഫൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ് നന്ദിയും അറിയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392050/adakkathode-st-josephs-high-school-best-school-anti-drug-activities-award-peravoor)