---
title: "പി.എസ്.സി അഭിമുഖം: ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) അവസാനഘട്ടം നവംബർ 27ന് കണ്ണൂരിൽ"
english_title: "PSC Interview Pharmacist Grade 2 Homeo Kannur November 27 Final Phase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392051/psc-interview-pharmacist-grade-2-homeo-kannur-november-27-final-phase"
published_at: "2026-11-18T04:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afce21ad903d_images_(27).jpeg"
keywords: ["PSC", "Pharmacist Grade 2", "Homeo", "Interview", "Kannur"]
---

# പി.എസ്.സി അഭിമുഖം: ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) അവസാനഘട്ടം നവംബർ 27ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ**: ജില്ലയിലെ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (കാറ്റഗറി നം: 627/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ അവസാനഘട്ടം നവംബർ 27ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തുന്നു.

## Article Content

**കണ്ണൂർ**: ജില്ലയിലെ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ഹോമിയോ) (കാറ്റഗറി നം: 627/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ അവസാനഘട്ടം നവംബർ 27ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തുന്നു.

അഭിമുഖപരീക്ഷയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒ.ടി.ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റെല്ലാ അസ്സൽ രേഖകളും, കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392051/psc-interview-pharmacist-grade-2-homeo-kannur-november-27-final-phase)