---
title: "മികച്ച റസിഡന്റ്സ് അസോസിയേഷൻ; അപേക്ഷ ക്ഷണിച്ചു"
english_title: "Best Residents Association A Kunhikannan Memorial Award Applications Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392052/best-residents-association-a-kunhikannan-memorial-award-applications-invited"
published_at: "2026-11-18T04:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afce33c5ff1c_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Residents Association", "Award", "Kunhikannan Memorial", "Application"]
---

# മികച്ച റസിഡന്റ്സ് അസോസിയേഷൻ; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്‌സ് കോഓർഡിനേഷൻ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള എ.കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ** : ടെക്നിഷ്യൻസ് ആൻഡ് ഫാർമേഴ്‌സ് കോഓർഡിനേഷൻ സൊസൈറ്റി ഏർപ്പെടുത്തിയ മികച്ച റസിഡന്റ്സ് അസോസിയേഷനുള്ള എ.കുഞ്ഞിക്കണ്ണൻ സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു.

കാർഷിക- ശുചിത്വ- പരിസ്ഥിതി-ജല- ഊർജ സംരക്ഷണ രംഗങ്ങളിൽ 2025 ജനുവരി മുതൽ അസോസിയേഷനുകൾ നടത്തിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്. മികച്ച 5 റസിഡന്റ്സ് അസോസിയേഷനുകൾക്കും പ്രത്യേക ജൂറി അവാർഡുകൾ നൽകും.

2026 ഡിസംബർ 10 വരെ അപേക്ഷ സ്വീകരിക്കും. 2027 ജനുവരി ആദ്യ വാരത്തിൽ അവാർഡ് വിതരണം ചെയ്യും. ഫോൺ: 9400947794, 92073 31430

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392052/best-residents-association-a-kunhikannan-memorial-award-applications-invited)