---
title: "നമുക്ക് ചോദിച്ചു.... ചോദിച്ചു.... പോകാം ജനകിയ ക്വിസ് പ്രോഗ്രാമുമായി കണിച്ചാർ ആരോഗ്യ വകുപ്പ്"
english_title: "Kanichar arogyavakupp quiz program "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39206/kanichar-arogyavakupp-quiz-program"
published_at: "2022-04-25T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6266464b82f9a_Picsart_22-04-25_12-27-58-270.jpg"
keywords: []
---

# നമുക്ക് ചോദിച്ചു.... ചോദിച്ചു.... പോകാം ജനകിയ ക്വിസ് പ്രോഗ്രാമുമായി കണിച്ചാർ ആരോഗ്യ വകുപ്പ്

> **Lead Summary:** **കണിച്ചാർ: ** ലോക മലേറിയ ദിനത്തോടനുബന്ധിച്ച് കണിച്ചാർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പൊതു സ്ഥലങ്ങളിൽ, വീടുകളിലും കോളനികൾ കേന്ദ്രീകരിച്ചും നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന ജനകിയ ക്വിസ്, ബോധവൽക്കരണ പരിപാടി നടത്തിയത്.

## Article Content

**കണിച്ചാർ: ** ലോക മലേറിയ ദിനത്തോടനുബന്ധിച്ച് കണിച്ചാർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പൊതു സ്ഥലങ്ങളിൽ, വീടുകളിലും കോളനികൾ കേന്ദ്രീകരിച്ചും നമുക്ക് ചോദിച്ചു ചോദിച്ചു പോകാം എന്ന ജനകിയ ക്വിസ്, ബോധവൽക്കരണ പരിപാടി നടത്തിയത്.

പകർച്ചവ്യാധി രോഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം നൽകിയവർക്ക് അപ്പോൾ തന്നെ സമ്മാനം നൽകുകയും ചെയ്തു. പങ്കെടുത്തവരിൽ അമ്പതോളം പേർ സമ്മാനത്തിന് അർഹരായി.

മലേറിയ ദിനത്തിൽ ജനകിയബോധവൽക്കരണത്തിന് വേറിട്ട ഈ പരിപാടിക്ക് നേതൃത്വം നൽകിയത് കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിനാണ്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷൈനേഷ് പി., എം സാന്തോഷ്കമാർ ,ആശ പ്രവർത്തകയായ ഷീബ എന്നിവരും പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39206/kanichar-arogyavakupp-quiz-program)