---
title: "നൂറാം നാളും ഇരുട്ടിൽ തപ്പി പൊലീസ്; ശിവസൂര്യയെ കണ്ടെത്താനായില്ല"
english_title: "Shivasurya Missing 100 Days Police Still No Clues Chokli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392073/shivasurya-missing-100-days-police-still-no-clues-chokli"
published_at: "2026-11-18T08:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd177a2c263_1000401304.jpg"
keywords: ["Shivasurya", "Missing", "Chokli", "Crime Branch", "Kannur"]
---

# നൂറാം നാളും ഇരുട്ടിൽ തപ്പി പൊലീസ്; ശിവസൂര്യയെ കണ്ടെത്താനായില്ല

> **Lead Summary:** **ചൊക്ലി**: കാണാതായി നൂറ് ദിവസം കഴിഞ്ഞിട്ടും കണ്ണൂർ ചൊക്ലിയിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും ഇപ്പോൾ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല.

## Article Content

**ചൊക്ലി**: കാണാതായി നൂറ് ദിവസം കഴിഞ്ഞിട്ടും കണ്ണൂർ ചൊക്ലിയിലെ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യയെ കുറിച്ച് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും ഇപ്പോൾ ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ഒരു തുമ്പും ലഭിച്ചിട്ടില്ല.

ഓഗസ്റ്റ് 8നാണ് മൊബൈൽ ഫോൺ വാങ്ങിവെച്ചതിന്റെ പേരിൽ ശിവസൂര്യ വീട് വിട്ടത്. 'ഞാൻ കാശിയിലേക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും' എന്ന് കുറിപ്പെഴുതി വെച്ചാണ് ശിവസൂര്യ പോയത്. തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയിട്ടും വിവരമൊന്നും ലഭിച്ചിട്ടില്ല.

ഡിവൈഎസ്പി സനികുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ശിവസൂര്യയെ ആദ്യം കണ്ടുവെന്ന വിവരമുള്ള പാലക്കാടാണ് ക്രൈംബ്രാഞ്ച് സംഘം നിലവിൽ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ആക്ഷൻ കമ്മിറ്റി ചൊക്ലിയിൽ പ്രതിഷേധം നടത്തും. വൈകിട്ട് 4:30ന് ചൊക്ലിയിൽ നടക്കുന്ന പ്രതിഷേധ മാർച്ച് തലശ്ശേരി എംഎൽഎ കാരായി രാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392073/shivasurya-missing-100-days-police-still-no-clues-chokli)