---
title: "കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു"
english_title: "Kozhikode Beach Newborn Baby Body Found Police Investigation Vellayil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392090/kozhikode-beach-newborn-baby-body-found-police-investigation-vellayil"
published_at: "2026-11-18T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd2bb0f39d2_images_(14).jpeg"
keywords: ["Kozhikode", "Beach", "Newborn Baby", "Vellayil Police"]
---

# കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട്**: രാവിലെ കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പരിസരത്തുള്ള കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്**: രാവിലെ കോഴിക്കോട് കടപ്പുറത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വെള്ളയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഓഫീസ് പരിസരത്തുള്ള കടൽത്തീരത്താണ് മൃതദേഹം കണ്ടെത്തിയത്.

പൊക്കിൾക്കൊടി പോലും പൂർണ്ണമായി മാറ്റാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ശിശുവിന്റെ മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392090/kozhikode-beach-newborn-baby-body-found-police-investigation-vellayil)