---
title: "വാഹനപാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കി മട്ടന്നൂർ നഗരസഭ"
english_title: "Parking spaces have been provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39210/parking-spaces-have-been-provided"
published_at: "2022-04-25T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62664b0b76351_Screenshot_20220425_123252.jpg"
keywords: []
---

# വാഹനപാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കി മട്ടന്നൂർ നഗരസഭ

> **Lead Summary:** മട്ടന്നൂര്‍ : നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹനപാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കി നഗരസഭ. വിവിധതരം വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചുകൊണ്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

## Article Content

മട്ടന്നൂര്‍ : നഗരത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹനപാര്‍ക്കിങ്ങിന് ഇടങ്ങള്‍ നിശ്ചയിച്ച് നല്‍കി നഗരസഭ. വിവിധതരം വാഹനങ്ങളുടെ പാര്‍ക്കിങ് അനുവദിച്ചുകൊണ്ടാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോ ടാക്‌സി, ആംബുലന്‍സ് എന്നിവ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചാണ് ബോര്‍ഡുകള്‍ വെച്ചത്. മറ്റിടങ്ങളില്‍ നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.

ബസ് സ്റ്റാന്‍ഡിന് പിറകിലായി ഇരുചക്രവാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിട്ടി റോഡില്‍ ഐ.ബി.ക്ക് സമീപത്തായി ഇടതുവശത്തും തലശ്ശേരി റോഡില്‍ ശിവപുരം റോഡിന് സമീപത്തുമായാണ് കാറുകള്‍ക്കുള്ള പാര്‍ക്കിങ്.

നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ച സ്ഥലങ്ങളില്‍ ബോര്‍ഡിന്റെ സമീപത്തുതന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും മട്ടന്നൂര്‍ നഗരത്തില്‍ സ്ഥിരം കാഴ്ചയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39210/parking-spaces-have-been-provided)