---
title: "പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ല; ബിജെപി വിടാനൊരുങ്ങി പത്മജാ വേണുഗോപാൽ, കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് സൂചന"
english_title: "Padmaja Venugopal Leave BJP Return Congress Expected Position Not Received Resignation Rajeev Chandrasekhar National Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392152/padmaja-venugopal-leave-bjp-return-congress-expected-position-not-received"
published_at: "2026-11-18T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd78107b670_1000247340.jpg"
keywords: ["leave BJP", "Padmaja return Congress", "Padmaja resignation"]
---

# പ്രതീക്ഷിച്ച സ്ഥാനം ലഭിച്ചില്ല; ബിജെപി വിടാനൊരുങ്ങി പത്മജാ വേണുഗോപാൽ, കോൺഗ്രസിൽ തിരിച്ചെത്തുമെന്ന് സൂചന

> **Lead Summary:** ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡന്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ ആയതോടെയാണ് തീരുമാനം.

## Article Content

ബിജെപി അംഗത്വം രാജിവെക്കാൻ ഒരുങ്ങി ദേശീയ സമിതി അംഗം പത്മജാ വേണുഗോപാൽ. ദേശീയ നേതൃത്വവും സംസ്ഥാന പ്രസിഡന്റുമായി നടത്തിയ ചർച്ചകളിൽ ഫലമില്ലാതെ ആയതോടെയാണ് തീരുമാനം.

വരും ദിവസങ്ങളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറുമെന്നും സൂചനയുണ്ട്. കോൺഗ്രസിലേക്ക് മടങ്ങിപ്പോകാനാണ് പത്മജയുടെ തീരുമാനം.

പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കാത്തതിനെ തുടർന്ന് മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പത്മജ. 2024 മാർച്ചിലാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നിർബന്ധിച്ചതു കൊണ്ട് മാത്രമാണ് മത്സരിച്ചതെന്ന് പത്മജ വേണുഗോപാൽ തുറന്നടിച്ചിരുന്നു.

മത്സരിച്ച് തോറ്റാലും ഉന്നത പദവികളിൽ എന്തെങ്കിലും നൽകുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. പ്രതീക്ഷിച്ച പദവികൾ ഒന്നും തന്നെ പത്മജയ്ക്ക് ബിജെപി നൽകിയില്ല.

ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവർണർ പദവിയോ, ദേശീയ വനിതാ കമ്മീഷൻ അംഗത്വമോ ആക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇക്കാര്യത്തിലും ബിജെപി സംസ്ഥാന കമ്മിറ്റി പത്മജയെ ഒഴിവാക്കി. മാസങ്ങളായി ബിജെപിയുമായി അകന്നാണ് പത്മജ കഴിഞ്ഞിരുന്നത്.

പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നടക്കം പത്മജാ വേണുഗോപാൽ വിട്ടുനിന്നിരുന്നു. വീണ്ടും കോൺഗ്രസ് പാളയത്തിലേക്ക് ചേക്കേറാനാണ് ശ്രമങ്ങൾ നടക്കുന്നത്. പത്മജയെ കോൺഗ്രസിലേക്ക് എടുക്കണം എന്ന് തന്നെയാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കും ആഗ്രഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392152/padmaja-venugopal-leave-bjp-return-congress-expected-position-not-received)