---
title: "അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം, ഡിസംബറിൽ 27 രൂപയ്ക്ക് സ്പെഷൽ അരി"
english_title: "Kerala Rice Price Control Permanent Scheme Ration Card 15 Kg Special Rice 27 Rupees December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392202/kerala-rice-price-control-permanent-scheme-ration-card-15-kg-special-rice-27-rupees-december"
published_at: "2026-11-19T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe3a54e9abc_1000402709.jpg"
keywords: ["Rice Price", "Ration Card", "Kerala", "Special Rice", "FCI"]
---

# അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതി; എല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ ധാന്യം, ഡിസംബറിൽ 27 രൂപയ്ക്ക് സ്പെഷൽ അരി

> **Lead Summary:** **തിരുവനന്തപുരം**: പൊതുവിപണിയിൽ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. വിലസ്ഥിരത ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി സ്ഥിരം പദ്ധതി നടപ്പാക്കുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

## Article Content

**തിരുവനന്തപുരം**: പൊതുവിപണിയിൽ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. വിലസ്ഥിരത ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി സ്ഥിരം പദ്ധതി നടപ്പാക്കുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ-ലേലം കൂടാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാം. ഇത്തരത്തിൽ സംഭരിക്കുന്ന ധാന്യങ്ങൾ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോഗ്രാം വരെ വിതരണം ചെയ്യാനാകും. അതത് കാലത്തെ സംഭരണവിലയും കൈകാര്യച്ചെലവും മാത്രം ഉൾപ്പെടുത്തി ലാഭമെടുക്കാതെയാകും വിൽപ്പനവില നിശ്ചയിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392202/kerala-rice-price-control-permanent-scheme-ration-card-15-kg-special-rice-27-rupees-december)