---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം; ടൂറിസം സംരംഭകർക്കുള്ള പരിശീലന പരിപാടി 20ന്"
english_title: "Kottiyoor Vaishakha Mahotsavalam Tourism Entrepreneurs Training Programme November 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392203/kottiyoor-vaishakha-mahotsavalam-tourism-entrepreneurs-training-programme-november-20"
published_at: "2026-11-19T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe3df2ab08c_1000402726.jpg"
keywords: ["Kottiyoor", "Vaishakha Mahotsavam", "DTPC", "Tourism", "Kannur"]
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം; ടൂറിസം സംരംഭകർക്കുള്ള പരിശീലന പരിപാടി 20ന്

> **Lead Summary:** **കൊട്ടിയൂർ**: അടുത്ത വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ടൂറിസം സംരംഭക പരിശീലനം' സംഘടിപ്പിക്കുന്നു. നവംബർ 20 (വെള്ളി) രാവിലെ 10ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിശീലനം.

## Article Content

**കൊട്ടിയൂർ**: അടുത്ത വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് മികച്ച താമസസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'ടൂറിസം സംരംഭക പരിശീലനം' സംഘടിപ്പിക്കുന്നു. നവംബർ 20 (വെള്ളി) രാവിലെ 10ന് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് പരിശീലനം.

വൈശാഖ മഹോത്സവ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ എല്ലാ മാസവും കളക്ടറേറ്റിൽ ചേരുന്ന അവലോകന യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടിയായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. പ്രദേശത്ത് ഹോംസ്റ്റേ, സർവീസ്ഡ് വില്ല തുടങ്ങിയവ ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ഉത്തരവാദിത്ത ടൂറിസം, അതിഥി സൽക്കാരം, ശുചിത്വം, സുരക്ഷ, രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിന് പുറമെ സമീപ പഞ്ചായത്തുകളായ കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് എന്നിവിടങ്ങളിലെ താൽപര്യമുള്ള സംരംഭകർക്കും പരിപാടിയിൽ പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി കണ്ണൂർ ഡി.ടി.പി.സി. ഓഫീസുമായോ കൊട്ടിയൂർ ഗ്രാമപഞ്ചായത്തുമായോ ബന്ധപ്പെടുക. ഫോൺ: 0497 2706336.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392203/kottiyoor-vaishakha-mahotsavalam-tourism-entrepreneurs-training-programme-november-20)