---
title: "'ചിറകുകൾ' ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു"
english_title: "Chirakukal Differently Abled Arts Festival Kanichar Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392205/chirakukal-differently-abled-arts-festival-kanichar-peravoor"
published_at: "2026-11-19T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe422897d4f_1000402414.jpg"
keywords: ["Kanichar", "Chirakukal", "Differently Abled", "Arts Festival", "Peravoor"]
---

# 'ചിറകുകൾ' ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

> **Lead Summary:** **കണിച്ചാർ**: കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ചിറകുകൾ' പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്.

## Article Content

**കണിച്ചാർ**: കണിച്ചാർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ചിറകുകൾ' പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനുമാണ് കലോത്സവം സംഘടിപ്പിച്ചത്.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോ. ത്രേസ്യ പോൾ അധ്യക്ഷത വഹിച്ചു. യൂണിഫെസ് ഇന്ത്യ റിസോഴ്സ് പേഴ്സൺ ജോ ജോൺ ജോർജ് മുഖ്യാതിഥിയായി. ദുരന്തനിവാരണ മേഖലയിൽ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസും നടത്തി.

പ്രകൃതിക്ഷോഭങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും ആവശ്യമായ പ്രായോഗിക അറിവുകൾ നൽകുകയായിരുന്നു ക്ലാസിന്റെ ലക്ഷ്യം.

കൊളക്കാട് സെന്റ് തോമസ് ദേവാലയ പാരിഷ് ഹാളിൽ നടന്ന ക്ലാസിന് യൂണിഫസ് ഇന്ത്യ റിസോഴ്സ് പേഴ്സൺ ജോ ജോൺ ജോർജ് നേതൃത്വം നൽകി. അടിയന്തര സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാർ നേരിടുന്ന വെല്ലുവിളികളും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളും അദ്ദേഹം വിശദീകരിച്ചു. പരിപാടിയിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ഭിന്നശേഷിക്കാർ, രക്ഷിതാക്കൾ, കൊളക്കാട് സെന്റ് തോമസ് പള്ളി വികാരി ഫാദർ തോമസ് പട്ടാകുളം, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചാക്കോ തെയ്ക്കുന്നേൽ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ലാലി ജോസ്, വിനോയി ജോർജ്, സിന്ധു ചിറ്റേരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ജി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പയ്യമ്പള്ളി, ഷീബ തോമസ്, ജിബിൻ ജെയ്സൺ, വി സി രതീഷ്, ജിൽസൺ മാത്യു എടത്താഴെ, മിനി സെബാസ്റ്റ്യൻ, സി വി തോമസ്, ബിന്ദു ജിമ്മി, ഷാന്റി തോമസ്, ഐ സി ഡി എസ് സൂപ്പർവൈസർ ലിനി വർഗീസ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392205/chirakukal-differently-abled-arts-festival-kanichar-peravoor)