---
title: "പേരാവൂർ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തലയിൽ പ്രവർത്തനം തുടങ്ങി"
english_title: "Peravoor Khadi Weaving Training Center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39222/peravoor-khadi-weaving-training-center"
published_at: "2022-04-25T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62666295aa610_Picsart_22-04-25_14-27-03-982.jpg"
keywords: []
---

# പേരാവൂർ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തലയിൽ പ്രവർത്തനം തുടങ്ങി

> **Lead Summary:** പേരാവൂർ: പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തല ഖാദി ഉദ്പാദന കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂർ: പയ്യന്നൂർ ഖാദി കേന്ദ്രത്തിൻ്റെ ഖാദി നെയ്ത്ത് പരിശീലന കേന്ദ്രം കുനിത്തല ഖാദി ഉദ്പാദന കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങി. ഖാദി ബോർഡ് വൈസ്. ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ബാലകൃഷ്ണൻ, വാർഡ് മെമ്പർ സി. യമുന, പഞ്ചായത്തംഗം കെ.വി. ബാബു, മുൻ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് വി. ബാബു മാസ്റ്റർ, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ ടി.സി. മാധവൻ നമ്പൂതിരി, കെ.എ. രജീഷ്, പേരാവൂർ ഖാദി കേന്ദ്രം യൂണിറ്റ് ഇൻ ചാർജ് കെ. രതി കുമാരി എന്നിവർ സംസാരിച്ചു.

കണ്ണൂർ ജില്ലയിൽ കതിരൂർ, ചിറ്റാരിപ്പറമ്പ്, പേരാവൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് ഖാദി നെയ്ത്ത് പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചത്. പേരാവൂരിൽ നിലവിലെ കേന്ദ്രത്തിൽ 20 പേർക്കും പുതുതായി രണ്ടിടങ്ങളിലായി 30 പേർക്കും പരിശീലനം നല്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39222/peravoor-khadi-weaving-training-center)