---
title: "അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി"
english_title: "Ariyil Shukoor Murder Case P Jayarajan TV Rajesh Acquitted CBI Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392256/ariyil-shukoor-murder-case-p-jayarajan-tv-rajesh-acquitted-cbi-court"
published_at: "2026-11-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe91f99db21_1000403303.jpg"
keywords: ["Ariyil Shukoor", "P Jayarajan", "TV Rajesh", "CBI Court", "Kannur"]
---

# അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനേയും ടിവി രാജേഷിനേയും വെറുതെ വിട്ട് കോടതി

> **Lead Summary:** കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റ് പ്രതികളെയും വെറുതെ വിട്ടു.

## Article Content

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനേയും ടിവി രാജേഷിനേയും എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ മകൻ ശ്യാംജിത്തിനെയും കോടതി വെറുതെ വിട്ടു. 12 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മറ്റ് പ്രതികളെയും വെറുതെ വിട്ടു.

പി ജയരാജനും ടിവി രാജേഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റങ്ങളാണ് സിബിഐ ചുമത്തിയിരുന്നത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. കേസിൽ 32-ാം പ്രതിയായിരുന്നു പി ജയരാജൻ, 33-ാം പ്രതി ടിവി രാജേഷ്.

2012 ഫെബ്രുവരി 20നാണ് കണ്ണൂർ കീഴറ വള്ളുവൻകടവിൽ യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്. പി ജയരാജനും ടിവി രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നാണ് സിബിഐ കേസ്. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വച്ച് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

ഷുക്കൂറിന്റെ മാതാവ് ആത്തിക്ക ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് വിട്ടത്. 14 വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ പിന്നീട് പ്രഖ്യാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392256/ariyil-shukoor-murder-case-p-jayarajan-tv-rajesh-acquitted-cbi-court)