---
title: "സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 95,840 രൂപ"
english_title: "Kerala Gold Price Falls Today November 19 Pavan 95840 Rupees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392257/kerala-gold-price-falls-today-november-19-pavan-95840-rupees"
published_at: "2026-11-19T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe933b2e5cc_images_(2).jpeg"
keywords: ["Gold Price", "Kerala", "Pavan", "Silver Price"]
---

# സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 95,840 രൂപ

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. പവന് 1880 രൂപ കുറഞ്ഞ് 95,840 രൂപയാണ് ഇന്നത്തെ വില.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഗ്രാമിന് 235 രൂപ കുറഞ്ഞ് 11,980 രൂപയായി. പവന് 1880 രൂപ കുറഞ്ഞ് 95,840 രൂപയാണ് ഇന്നത്തെ വില.

18 കാരറ്റ് സ്വർണം ഗ്രാമിന് 195 രൂപ കുറഞ്ഞ് 9,805 രൂപയിലെത്തി. വെള്ളി ഗ്രാമിന് 5 രൂപ കുറഞ്ഞ് 180 രൂപയായി. രാജ്യാന്തര വിപണിയിലെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 3,800 ഡോളറിന് താഴെയെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം കേരളത്തിൽ പവന് 11,240 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണവില എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392257/kerala-gold-price-falls-today-november-19-pavan-95840-rupees)