---
title: "ആലപ്പുഴയിൽ മാരകായുധങ്ങളുമായി‌ ആർഎസ്‌എസ്‌ പ്രവർത്തകർ പിടിയിൽ; വധശ്രമത്തിന്‌ കേസ്‌"
english_title: "Case for attempted murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39235/case-for-attempted-murder"
published_at: "2022-04-25T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626670fd50871_Picsart_22-04-25_15-28-42-468.jpg"
keywords: []
---

# ആലപ്പുഴയിൽ മാരകായുധങ്ങളുമായി‌ ആർഎസ്‌എസ്‌ പ്രവർത്തകർ പിടിയിൽ; വധശ്രമത്തിന്‌ കേസ്‌

> **Lead Summary:** മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ മാരക ആയുധങ്ങളുമായി ആർഎസ്‌എസ്‌ - ബിജെപി പ്രവർത്തകർ പിടിയിൽ. ആർഎസ്‌എസ്‌ പ്രവര്‍ത്തകരായ സുമേഷ്, ശ്രീനാഥ് എന്നിവരെ ഇന്നലെ രാത്രിയാണ് ആയുധങ്ങളുമായി മണ്ണഞ്ചേരിയില്‍ നിന്നും പിടികൂടിയത്.

## Article Content

മണ്ണഞ്ചേരി: മണ്ണഞ്ചേരിയില്‍ മാരക ആയുധങ്ങളുമായി ആർഎസ്‌എസ്‌ - ബിജെപി പ്രവർത്തകർ പിടിയിൽ. ആർഎസ്‌എസ്‌ പ്രവര്‍ത്തകരായ സുമേഷ്, ശ്രീനാഥ് എന്നിവരെ ഇന്നലെ രാത്രിയാണ് ആയുധങ്ങളുമായി മണ്ണഞ്ചേരിയില്‍ നിന്നും പിടികൂടിയത്.

പ്രവര്‍ത്തകര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് എടുത്തു. എസ്‌ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 5-ാം വാര്‍ഡ് മെമ്പര്‍ നവാസ് നൈനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വെട്ടേറ്റു മരിച്ച സ്ഥലത്തിന് 100 മീറ്റര്‍ മാറിയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39235/case-for-attempted-murder)