---
title: "കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം 26-ന് കേളകത്ത്; 500 പ്രതിനിധികൾ പങ്കെടുക്കും"
english_title: "Kerala Senior Citizen Forum District Conference Kelakam November 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392362/kerala-senior-citizen-forum-district-conference-kelakam-november-26"
published_at: "2026-11-20T06:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff9676246af_1000404224.jpg"
keywords: ["Senior Citizen Forum", "Kelakam", "Kannur", "Conference"]
---

# കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം 26-ന് കേളകത്ത്; 500 പ്രതിനിധികൾ പങ്കെടുക്കും

> **Lead Summary:** **കേളകം**: കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 30-ാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26-ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. മലയോര മേഖലയിലെ കേളകത്ത് ആദ്യമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എബ്രഹാം തോണക്കര അധ്യക്ഷത വഹിക്കും.

## Article Content

**കേളകം**: കേരള സീനിയർ സിറ്റിസൺ ഫോറത്തിന്റെ 30-ാമത് കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 26-ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും. മലയോര മേഖലയിലെ കേളകത്ത് ആദ്യമായാണ് ജില്ലാ സമ്മേളനം സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എബ്രഹാം തോണക്കര അധ്യക്ഷത വഹിക്കും.

സംസ്ഥാന, ജില്ലാ നേതാക്കൾക്കു പുറമെ കേളകം, കൊട്ടിയൂർ, കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ 14, 15 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ജില്ലാ സമ്മേളനം ചേരുന്നത്. 500-ഓളം പ്രതിനിധികൾ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി നവംബർ 25-ന് വിളംബര യാത്ര സംഘടിപ്പിക്കും. ഐശ്വര്യ ഓഡിറ്റോറിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന യാത്ര കേളകം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതും വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതും പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

കേളകത്ത് നടന്ന വാർത്താസമ്മേളനത്തിൽ ബ്ലോക്ക് ചെയർമാൻ ജോർജ് കറുകപ്പള്ളിയിൽ, കൺവീനർ ജോയി സെബാസ്റ്റ്യൻ ഓരത്തെൽ, സംഘാടക സമിതി കൺവീനർ പി പി വ്യാസ് ഷാ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392362/kerala-senior-citizen-forum-district-conference-kelakam-november-26)