---
title: "കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ഗതാഗതം തടസ്സപ്പെട്ടു"
english_title: "Koduvally Lorry Loses Control Hits Divider Traffic Blocked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392381/koduvally-lorry-loses-control-hits-divider-traffic-blocked"
published_at: "2026-11-20T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affbc7542390_1000404461.jpg"
keywords: ["Koduvally", "Lorry Accident", "Thalassery", "National Highway"]
---

# കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി; ഗതാഗതം തടസ്സപ്പെട്ടു

> **Lead Summary:** **തലശ്ശേരി**: കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ഹ്യൂണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം.

## Article Content

**തലശ്ശേരി**: കൊടുവള്ളിയിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി ദേശീയപാതയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. വ്യാഴാഴ്ച രാത്രി ദേശീയപാതയിൽ ഹ്യൂണ്ടായ് ഷോറൂമിന് സമീപമായിരുന്നു അപകടം.

കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിഎൻ 77 ജെ 5373 നമ്പർ ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗത്തും മറ്റും കേടുപാടുകൾ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392381/koduvally-lorry-loses-control-hits-divider-traffic-blocked)