---
title: "അഭിരാം കേസ്: 17-കാരൻ മൊഴി നൽകി"
english_title: "Abhiram Case 17 Year Old Testifies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392402/abhiram-case-17-year-old-testifies"
published_at: "2026-11-20T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affe5b271ff5_1000405108.jpg"
keywords: ["Abiram", "Thiruvananthapuram"]
---

# അഭിരാം കേസ്: 17-കാരൻ മൊഴി നൽകി

> **Lead Summary:** **തിരുവനന്തപുരം**: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ 17-കാരനായ ഒന്നാം പ്രതി മൊഴി നൽകി. അഭിരാമിനെ ഇൻസ്റ്റഗ്രാം വഴി പെരൂർ പാങ്ങപ്പാറയിലെ വാഴത്തോട്ടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

## Article Content

**തിരുവനന്തപുരം**: പാങ്ങപ്പാറയിൽ 17-കാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ 17-കാരനായ ഒന്നാം പ്രതി മൊഴി നൽകി. അഭിരാമിനെ ഇൻസ്റ്റഗ്രാം വഴി പെരൂർ പാങ്ങപ്പാറയിലെ വാഴത്തോട്ടത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിൽ രണ്ടാം പ്രതി ഉമർ മുഖ്താർ, മൂന്നാം പ്രതി ആനന്ദ, നാലാം പ്രതി ഐശ്വര്യ എന്നിവരും അറസ്റ്റിലാണ്. പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും പോലീസ് പറയുന്നു. കൊലയ്ക്ക് ഉപയോഗിച്ച ബെൽറ്റ്, അഭിരാമിന്റെ മൊബൈൽ ഫോൺ, ഷർട്ട്, വെള്ളിച്ചങ്ങല എന്നിവ പിന്നീട് സംഭവസ്ഥലത്തിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392402/abhiram-case-17-year-old-testifies)