---
title: "ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്"
english_title: "Huge Drop In Number Of Pilgrims At Sabarimala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392405/huge-drop-in-number-of-pilgrims-at-sabarimala"
published_at: "2026-11-20T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6affeb30261e4_images_(66).jpeg"
keywords: ["Sabarimala", "Pilgrims", "Mandala Season", "Virtual Queue"]
---

# ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്

> **Lead Summary:** **പത്തനംതിട്ട**: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളം തീർഥാടകർ മാത്രമാണ് എത്തിയത്.

## Article Content

**പത്തനംതിട്ട**: ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തി. മണ്ഡല-മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ചതിന്റെ പകുതിയോളം തീർഥാടകർ മാത്രമാണ് എത്തിയത്.

വൃശ്ചികം ഒന്നിന് വെർച്വൽ ക്യൂ വഴി 58,697 പേർ ബുക്ക് ചെയ്തെങ്കിലും പോലീസ് കണക്ക് പ്രകാരം 40,000-ത്തിൽ താഴെ പേർ മാത്രമാണ് സന്നിധാനത്ത് എത്തിയത്. ബുക്ക് ചെയ്ത ഏകദേശം 19,000 പേർ എത്തിയില്ലെന്നാണ് കണക്ക്.

കഴിഞ്ഞ വർഷം ഇതേ സമയത്ത് ഉണ്ടായ വലിയ തിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ തിരക്ക് വളരെ കുറവാണ്. പൂജ അവധിക്കാലത്തും ചിത്തിര ആട്ടവിശേഷത്തിനും ഉണ്ടായ തിരക്ക് കാരണം പലരും നേരത്തെ ദർശനം നടത്തിയതാകാം കുറവിന് കാരണമെന്നാണ് വിലയിരുത്തൽ.

തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടോ എന്ന് പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. എത്തുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392405/huge-drop-in-number-of-pilgrims-at-sabarimala)