---
title: "ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് - പോലീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാംപയിൻ കണ്ണൂരിൽ "
english_title: "Drug free campaign in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39242/drug-free-campaign-in-kannur"
published_at: "2022-04-25T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62667be3295ad_Picsart_22-04-25_16-14-47-761.jpg"
keywords: []
---

# ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് - പോലീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ക്യാംപയിൻ കണ്ണൂരിൽ 

> **Lead Summary:** കണ്ണൂർ: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് - പോലീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ജനകിയ ക്യാംപയിൻ ജില്ലാതല യോഗം ഇന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂർ: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, എക്സൈസ് - പോലീസ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത ജനകിയ ക്യാംപയിൻ ജില്ലാതല യോഗം ഇന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മദ്യ ഉപഭോഗം കേരളത്തിൽ നല്ല പോലെ കുറഞ്ഞിട്ടുണ്ട് എങ്കിലും നിയമവിരുദ്ധമായ മറ്റ് ലഹരി വസ്തുക്കൾ വ്യാപകമാകി ഉപയോഗിക്കുന്നുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇതിനെ പോലീസ് - എക്സൈസ് തുടങ്ങിയ ഔദ്യോഗിക സംവിധാനം കൊണ്ടു മാത്രം പൂർണമായും ഇല്ലാതാക്കാനാവില്ല. നിയമവിരുദ്ധമായ ലഹരി ഉൽപ്പന്നങ്ങൾ അടുത്തിടെ പോലീസും എക്സൈസും പിടികൂടിയത് സർവ്വകാല റെകോഡാണ്.അത്രയും വിപുലമായ പരിശോധയാണ് പോലീസും എക്സൈസ് നടത്തിയത്.

എന്നാൽ ജില്ലയിൽ വ്യാപിക്കുന്ന ലഹരി വസ്തുക്കളിൽ ആകെയും നമ്മുക്ക് പിടികൂടാനാവുന്നില്ല.വലിയ അളവ് പിടികൂടുന്നുണ്ടെങ്കിലും അത് സമൂഹത്തിൽ പ്രചരിക്കുന്നതിൻ്റെ ഒരു ചെറിയ അംശം മാത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, മേയർ ടി ഒ . മോഹനൻ, ജില്ലാ കളക്ടർ ആർ ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ IPS പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39242/drug-free-campaign-in-kannur)