---
title: "വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: "Retired Dinesh Beedi Workers March Kannur Payyambalam Dinesh Beedi Central Union Office Benefits Delay INTUC BMS HMS Joint Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392436/retired-dinesh-beedi-workers-march-kannur-payyambalam-benefits-delay"
published_at: "2026-11-20T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b000f26384e5_1000247745.jpg"
keywords: ["Dinesh Beedi workers march", "INTUC BMS HMS joint committee"]
---

# വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **കണ്ണൂർ: **വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി. ഐഎൻടിയുസി, ബി എം എസ്, എച്ച് എം എസ് എന്നീ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

## Article Content

**കണ്ണൂർ: **വിരമിച്ച ദിനേശ് ബീഡി തൊഴിലാളികൾ കണ്ണൂർ പയ്യാമ്പലത്തെ ദിനേശ് ബീഡി കേന്ദ്ര സംഘം ഓഫീസിലേക്ക് മാർച്ച് നടത്തി. ഐഎൻടിയുസി, ബി എം എസ്, എച്ച് എം എസ് എന്നീ സംഘടനകൾ അടങ്ങുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്.

പിരിഞ്ഞ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ നാലു വർഷമായി മാനേജ്മെന്റ് കാണിക്കുന്ന അലംഭാവത്തിനെതിരെയായിരുന്നു മാർച്ച്. വിരമിച്ച ശേഷവും ആനുകൂല്യങ്ങൾ ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നം ഉടൻ പരിഹരിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.

ടി. ഒ മോഹനൻ എംഎൽഎ സമരം ഉദ്ഘാടനം ചെയ്തു. എൻ സി രാജു അധ്യക്ഷത വഹിച്ചു. കെ എം ശ്രീധരൻ, കെ വി ബാബു, വി കെ കുഞ്ഞിരാമൻ, കെ ശശിധരൻ, കെ വി ശശി, കെ ഭാർഗവി, എം ശൈലജ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392436/retired-dinesh-beedi-workers-march-kannur-payyambalam-benefits-delay)