---
title: "'ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും CPIക്ക് ഉത്തരവാദിത്തമുണ്ട്'; വിമർശനവുമായി ശിവൻകുട്ടി"
english_title: "V Sivankutty Criticizes CPI LDF Government Achievements Losses Responsibility Four Ministers PM SHRI Binoy Viswam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392437/v-sivankutty-criticizes-cpi-ldf-achievements-losses-responsibility-pm-shri"
published_at: "2026-11-20T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0012297aa94_1000247761.jpg"
keywords: ["V Sivankutty", "CPI criticism", "CPI LDF responsibility"]
---

# 'ഇടതു സർക്കാരിന്റെ നേട്ടത്തിന് മാത്രമല്ല, കോട്ടത്തിനും CPIക്ക് ഉത്തരവാദിത്തമുണ്ട്'; വിമർശനവുമായി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് വി ശിവൻകുട്ടി. ഇടതു സർക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തിൽ അവർക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമാണ് ശിവൻകുട്ടിയുടെ വിമർശനം.

## Article Content

**തിരുവനന്തപുരം: **സിപിഐക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് വി ശിവൻകുട്ടി. ഇടതു സർക്കാരിന്റെ നേട്ടങ്ങളെല്ലാം സിപിഐക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോട്ടത്തിൽ അവർക്ക് ഉത്തരവാദിത്തമില്ല എന്ന നിലപാട് ശരിയല്ലെന്നുമാണ് ശിവൻകുട്ടിയുടെ വിമർശനം.

ഇതെന്ത് മുന്നണി ബന്ധമാണ്? കോട്ടം ഉണ്ടെങ്കിൽ അതും അവർക്ക് ബാധകമാണ്. നാലു മന്ത്രിമാർ സിപിഐക്കും ഉണ്ടായിരുന്നു. നേട്ടത്തിന് മാത്രമല്ല കോട്ടത്തിനും അവർക്ക് ഉത്തരവാദിത്വമുണ്ടെന്നും ശിവൻകുട്ടി പ്രതികരിച്ചു.

പിഎം ശ്രീ ഞങ്ങൾ തിരുത്തിയതുകൊണ്ടാണ് എൽഡിഎഫിന്റെ അന്തസുയർത്തിപ്പിടിച്ചതെന്ന് വാദഗതി ശരിയല്ല. എൽഡിഎഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആ കാര്യങ്ങൾ ചർച്ച ചെയ്തത്. ഏത് പ്രശ്നം വന്നാലും വീണ്ടും പി എം ശ്രീ ഉയർത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392437/v-sivankutty-criticizes-cpi-ldf-achievements-losses-responsibility-pm-shri)