---
title: "ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ: മറുപടിയുമായി ബിനോയ് വിശ്വം"
english_title: "Binoy Viswam Reply V Sivankutty CPI PM SHRI Controversy Political Consciousness Congress Opposition Leader Dispute"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392439/binoy-viswam-reply-sivankutty-cpi-pm-shri-controversy-political-consciousness"
published_at: "2026-11-20T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00157fc76f1_1000247773.jpg"
keywords: ["Binoy Viswam", "political consciousness", "Kerala LDF CPI CPM clash"]
---

# ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ: മറുപടിയുമായി ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം: **പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം നേതാവ് വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണമെന്നും, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് ചോദിച്ചു. ഒരു പ്രകോപനവും ഇല്ലാതെ എന്തിനാണ് ഇപ്പോൾ ഈ പ്രതികരണം എന്നും അദ്ദേഹം ചോദിച്ചു.

## Article Content

**തിരുവനന്തപുരം: **പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐഎം നേതാവ് വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്ക് രൂക്ഷമായ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശിവൻകുട്ടിക്ക് സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണമെന്നും, അദ്ദേഹത്തിന് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ എന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് ചോദിച്ചു. ഒരു പ്രകോപനവും ഇല്ലാതെ എന്തിനാണ് ഇപ്പോൾ ഈ പ്രതികരണം എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ ബോധം ശിവൻകുട്ടി മറന്നുപോയോ. വി. ശിവൻകുട്ടി സിപിഐയുടെ രാഷ്ട്രീയം പഠിക്കണം. അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ശിവൻകുട്ടിയുടെ പ്രസ്താവന നടത്തുന്നത് എന്ന് ബിനോയ് വിശ്വം ചോദിച്ചു.

കോൺഗ്രസിനുള്ളിൽ പ്രശ്നം നിലനിൽക്കുമ്പോഴാണ് ശിവൻകുട്ടിയുടെ ഈ പ്രസ്താവന. പ്രതിപക്ഷ ഉപനേതാവ് പദവി ഇപ്പോഴും തർക്ക വിഷയമാണ്. അത് പരസ്യമായി ഉന്നയിക്കാത്തത് രാഷ്ട്രീയ മര്യാദ കൊണ്ടാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392439/binoy-viswam-reply-sivankutty-cpi-pm-shri-controversy-political-consciousness)