---
title: "5 മണിക്കൂറിൽ 5 കിലോമീറ്റർ ദൂരം; കണിച്ചാർ പഞ്ചായത്തിന്റെ സംയുക്ത ശുചീകരണ യജ്ഞം വൻ വിജയം"
english_title: "Kanichar Panchayat Joint Cleaning Drive 5 Km In 5 Hours Success"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392478/kanichar-panchayat-joint-cleaning-drive-5-km-in-5-hours-success"
published_at: "2026-11-20T19:17:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b004f9b0a886_1000405691.jpg"
keywords: ["Kanichar", "Cleaning Drive", "Periya Churam", "NSS"]
---

# 5 മണിക്കൂറിൽ 5 കിലോമീറ്റർ ദൂരം; കണിച്ചാർ പഞ്ചായത്തിന്റെ സംയുക്ത ശുചീകരണ യജ്ഞം വൻ വിജയം

> **Lead Summary:** **ഏലപ്പീടിക**: കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, വനംവകുപ്പിന്റെ കൊട്ടിയൂർ-കണ്ണവം റേഞ്ച്, ഹരിതകർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വെള്ളിയാഴ്ച നടത്തിയ സംയുക്ത ശുചീകരണ യജ്ഞം വൻ വിജയം.

## Article Content

**ഏലപ്പീടിക**: കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, വനംവകുപ്പിന്റെ കൊട്ടിയൂർ-കണ്ണവം റേഞ്ച്, ഹരിതകർമ സേന, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വെള്ളിയാഴ്ച നടത്തിയ സംയുക്ത ശുചീകരണ യജ്ഞം വൻ വിജയം.

പേരിയ ചുരം പാതയിലെ ചന്ദനത്തോട് മുതൽ ഇരുപത്തിഎട്ടാം മൈൽ വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരമാണ് വെള്ളിയാഴ്ച രാവിലെ 9.30 ന് ആരംഭിച്ച് ഉച്ചയ്ക്ക് 2.30 വരെയുള്ള അഞ്ച് മണിക്കൂറുകൊണ്ട് മാലിന്യങ്ങൾ നീക്കംചെയ്ത് ശുചീകരിച്ചത്.

ഇരുപത്തിഒൻപതാം മൈലിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ ഉദ്ഘാടനം ചെയ്ത ശുചീകരണ യജ്ഞത്തിൽ വൈസ് പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ, വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ചിറ്റേരി, അധ്യാപിക ജിന്റോ ജോസഫ്, കണ്ണവം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി പി സുനിൽകുമാർ, കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.

വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ തയ്യിൽ, ജിൽസൺ മാത്യു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോസ്, സി വി തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷൈജു പി വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീലത പി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392478/kanichar-panchayat-joint-cleaning-drive-5-km-in-5-hours-success)