---
title: "കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി"
english_title: "Rescued the lamb that fell into the well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39249/rescued-the-lamb-that-fell-into-the-well"
published_at: "2022-04-25T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626688bd400d1_IMG-20220425-WA0108.jpg"
keywords: []
---

# കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി

> **Lead Summary:** ചാവശ്ശേരി: കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. ചാവശ്ശേരി പറമ്പിൽ ഡ്രൈക്‌ളീൻ സെന്ററിന്റെ കിണറിലാണ് വീണത്.

## Article Content

ചാവശ്ശേരി: കിണറിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി. ചാവശ്ശേരി പറമ്പിൽ ഡ്രൈക്‌ളീൻ സെന്ററിന്റെ കിണറിലാണ് വീണത്.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രേമരാജൻ കാക്കാടിയുടെ നേതൃത്വത്തിൽ മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജോയ്, ഫയർ ഓഫീസർമാരായ പ്രവീൺകുമാർ, വിജീഷ് KV, റിജിത്ത്, രമേശൻ, രാധാകൃഷ്ണൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39249/rescued-the-lamb-that-fell-into-the-well)