---
title: "മുസ്ലിം ലീഗ് കണ്ണൂർ നിയോജക മണ്ഡലത്തിന് കീഴിൽ ആരംഭിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 27ന്  "
english_title: "The inauguration of the CH Center will take place on April 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39250/the-inauguration-of-the-ch-center-will-take-place-on-april-27"
published_at: "2022-04-25T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62668bbd50b4e_Picsart_22-04-25_17-23-05-534.jpg"
keywords: []
---

# മുസ്ലിം ലീഗ് കണ്ണൂർ നിയോജക മണ്ഡലത്തിന് കീഴിൽ ആരംഭിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 27ന്  

> **Lead Summary:** കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ നിയോജക മണ്ഡലത്തിന് കീഴിൽ ആരംഭിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 27 ന് ബുധനാഴ്ച്ച രാവിലെ 10.30ന് ഇ ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

## Article Content

കണ്ണൂർ: മുസ്ലിം ലീഗ് കണ്ണൂർ നിയോജക മണ്ഡലത്തിന് കീഴിൽ ആരംഭിക്കുന്ന സി.എച്ച് സെൻ്ററിൻ്റെ ഉദ്ഘാടനം ഏപ്രിൽ 27 ന് ബുധനാഴ്ച്ച രാവിലെ 10.30ന് ഇ ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂരിൽ അറിയിച്ചു.

മണ്ഡലം പ്രസിഡൻ്റ് ഫാറൂഖ് വട്ടപ്പൊയിൽ അധ്യക്ഷത വഹിക്കും. കെ.പി താഹിർ പദ്ധതി വിശദീകരിക്കും. മേയർ ടി.ഒ. മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി MLA, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ തുടങ്ങിയവർ പങ്കെടുക്കും.

നിർധന രേഗികൾക്കുള്ള മരുന്ന് വിതരണം, വൃക്കരോഗികൾക്കുള്ള ഡയാലിസിസ് കേന്ദ്രം, ആംബലൻസ്, പാലിയേറ്റീവ് പ്രവർത്തനം, രക്ത ദാന സേന തുടങ്ങിയ പദ്ധതികളാണ് സി.എച്ച് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ മണ്ഡലം ഭാരവാഹികളായ ഫാറൂഖ് വട്ടപ്പൊയിൽ, സി സമീർ, പി സി അഹമ്മദ് കുട്ടി പങ്കെടുത്തു.ജില്ലാ ജനറൽ സെകട്ടറി അബ്ദുൽ കരീം ചേലേരി പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39250/the-inauguration-of-the-ch-center-will-take-place-on-april-27)