---
title: "മത്സ്യബന്ധന യാനങ്ങളുടെ നവീകരണ ധനസഹായം; അപേക്ഷ ക്ഷണിച്ചു"
english_title: "Kannur Fishing Boat Renovation Financial Assistance Applications Invited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392517/kannur-fishing-boat-renovation-financial-assistance-applications-invited"
published_at: "2026-11-21T07:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b00f4c6c6c93_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Fisheries", "Fishing Boat", "Financial Assistance"]
---

# മത്സ്യബന്ധന യാനങ്ങളുടെ നവീകരണ ധനസഹായം; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ: 2026-27 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ജില്ലയിലെ കടൽ മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്നതിനും, യാനങ്ങളിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്.

## Article Content

കണ്ണൂർ: 2026-27 സാമ്പത്തിക വർഷത്തിൽ കണ്ണൂർ ജില്ലയിലെ കടൽ മേഖലയിൽ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലുള്ള യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്നതിനും, യാനങ്ങളിൽ ശുദ്ധജല ടാങ്ക് സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളിലേക്കാണ് അപേക്ഷിക്കാവുന്നത്.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരും, യാനത്തിന് രജിസ്ട്രേഷൻ, ലൈസൻസ്, ബയോമെട്രിക് ഐഡി കാർഡ്, ക്യു ആർ കോഡ് ഉള്ള ആധാർ കാർഡ് എന്നിവ കൈവശമുള്ളവരുമായ ഗുണഭോക്താക്കൾക്കാണ് അർഹത.

നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറങ്ങൾ പ്രാദേശിക മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 5. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായോ തലശ്ശേരി, കണ്ണൂർ, അഴീക്കോട്, മാടായി എന്നിവിടങ്ങളിലെ മത്സ്യഭവനുകളുമായോ നേരിട്ട് ബന്ധപ്പെടണം. ഫോൺ:_ 0497-2731081

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392517/kannur-fishing-boat-renovation-financial-assistance-applications-invited)