---
title: "ഔഷധ ഉദ്യാനവും യോഗ പരിശീലനവും തുടങ്ങി   "
english_title: "Medicinal gardening and yoga practice began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/39254/medicinal-gardening-and-yoga-practice-began"
published_at: "2022-04-25T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626696525a615_PHOTO-2022-04-25-11-14-32.jpg"
keywords: []
---

# ഔഷധ ഉദ്യാനവും യോഗ പരിശീലനവും തുടങ്ങി   

> **Lead Summary:** കണ്ണൂർ : എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ഔഷധ ഉദ്യാനത്തിന്റെയും യോഗ പരിശീലനത്തിന്റെയും ഉദ്ഘാടനം എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു.

## Article Content

കണ്ണൂർ : എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ഔഷധ ഉദ്യാനത്തിന്റെയും യോഗ പരിശീലനത്തിന്റെയും ഉദ്ഘാടനം എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു.

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു. അനീമിയ പ്രതിരോധ പദ്ധതിയായ 'അരുണിമ' ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നാഷണൽ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു. യോഗ അസോസിയേഷൻ സ്റ്റേറ്റ് ട്രെയിനിങ്ങ് മാസ്റ്റർ എ കെ സുഗുണൻ യോഗ ക്ലാസെടുത്തു.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ ആർ എൽ സംഗീത, ചന്ദ്രോത്ത് ഷാജി, എരഞ്ഞോളി ഗവ.ആയുർവ്വേദ ഡിസ്പെൻസറി എച്ച് എം സി അംഗം ഇ കെ ജനാർദ്ദനൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൻ പി ഷീന വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/39254/medicinal-gardening-and-yoga-practice-began)