---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന് മികച്ച ലഹരി വിരുദ്ധ പ്രവർത്തന പുരസ്‌കാരം"
english_title: "Adakkathodu St Josephs High School Best Anti Drug Award Peravoor Excise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392565/adakkathodu-st-josephs-high-school-best-anti-drug-award-peravoor-excise"
published_at: "2026-11-21T12:50:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b01464d72ce8_1000407003.jpg"
keywords: ["Adakkathodu", "St Josephs High School", "Anti Drug", "Peravoor Excise"]
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന് മികച്ച ലഹരി വിരുദ്ധ പ്രവർത്തന പുരസ്‌കാരം

> **Lead Summary:** **അടയ്ക്കാത്തോട്**:സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് പേരാവൂർ എക്സൈസ് റെയ്ഞ്ചിന്റെ അംഗീകാരം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരാവൂർ റെയ്ഞ്ച് എക്സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള അവാർഡിന് സ്‌കൂൾ അർഹമായി.

## Article Content

**അടയ്ക്കാത്തോട്**:സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്ക് പേരാവൂർ എക്സൈസ് റെയ്ഞ്ചിന്റെ അംഗീകാരം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പേരാവൂർ റെയ്ഞ്ച് എക്സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ മികച്ച വിദ്യാലയത്തിനുള്ള അവാർഡിന് സ്‌കൂൾ അർഹമായി.

സ്‌കൂളിൽ വെച്ച് നടത്തിയ അവാർഡ് ദാനച്ചടങ്ങിൽ സ്‌കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. മാനന്തവാടി രൂപത ലഹരി വിരുദ്ധ സമിതി ഡയറക്ടർ ഫാ. ബിജു തൊണ്ടിപ്പറമ്പിൽ മുഖ്യ സന്ദേശം നൽകി.

പേരാവൂർ എക്സൈസ് ഇൻസ്‌പെക്ടർ യേശുദാസൻ പി.ടി അവാർഡ് വിദ്യാലയത്തിന് സമർപ്പിച്ചു. കേളകം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അബ്ദുൾ സലാം തൂഫാൻ വാരിയേഴ്‌സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, പേരാവൂർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജയിംസ് സി.എം, പിടിഎ പ്രസിഡണ്ട് ബേബി കാരക്കാട്ട്, എംപിടിഎ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ, ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ സോളിമോൾ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ജോഷി ജോസഫ്, ജോസ് ജോസഫ്, എസ്തർ അന്ന ബോബി, ലിസ്മരിയ, ഡെൽസിയ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392565/adakkathodu-st-josephs-high-school-best-anti-drug-award-peravoor-excise)