---
title: "ന്യൂനപക്ഷ ക്ഷേമ വകുപ്പ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Minority Welfare Department Personality Development Career Guidance Camp Peravoor St Josephs School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392589/minority-welfare-department-career-guidance-camp-peravoor-password-assistant-collector-swathi"
published_at: "2026-11-21T15:00:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0164b46a213_1000247951.jpg"
keywords: ["Minority Welfare Department camp", "Peravoor", "St Josephs Peravoor career camp"]
---

# ന്യൂനപക്ഷ ക്ഷേമ വകുപ്പ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ: **കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് കണ്ണൂർ സെല്ലിന്റെ നേതൃത്വത്തിൽ പാസ്‌വേഡ് എന്ന പേരിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ: **കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് കണ്ണൂർ സെല്ലിന്റെ നേതൃത്വത്തിൽ പാസ്‌വേഡ് എന്ന പേരിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു.

പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് കണ്ണൂർ അസിസ്റ്റന്റ് കളക്ടർ എസ്.സ്വാതി ഐഎഎസ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് സിബി കുമ്പുക്കൽ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ സുപ്രണ്ട് പി.ആർ കിഷോർ, സ്കൂൾ പ്രിൻസിപ്പാൾ കെ.വി സെബാസ്റ്റ്യൻ, സ്കൂൾ കരിയർ ഗൈഡൻസ് സെൽ കോർഡിനേറ്റർ ഡയസ്.പി.ജോൺ, തലശ്ശേരി സിസിഎംവൈ പ്രിൻസിപ്പൾ കെ.പി ഫസീൽ, പി.ഷൈന, കെ.പി പ്രിയങ്ക, ജെസ്‌ന രാധകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന കരിയർ ഗൈഡൻസ് ക്ലാസ്സ് അബ്ദുൾ വഹാബ്, താജ്ജുദീൻ തില്ലങ്കേരി നയിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392589/minority-welfare-department-career-guidance-camp-peravoor-password-assistant-collector-swathi)