---
title: "എല്ലാവർക്കും കുടിവെള്ളം; സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കും : മന്ത്രി മോൻസ് ജോസഫ്"
english_title: "Kerala New Water Policy Minister Mons Joseph Drinking Water For All Payyambalam Review Water Conclave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392605/kerala-new-water-policy-drinking-water-for-all-minister-mons-joseph"
published_at: "2026-11-21T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b017796c44f0_1000247972.jpg"
keywords: ["Mons Joseph water policy", "Drinking water for all Kerala"]
---

# എല്ലാവർക്കും കുടിവെള്ളം; സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കും : മന്ത്രി മോൻസ് ജോസഫ്

> **Lead Summary:** എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലയുടെ ജലവിതരണ സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് പുതിയ ജലനയം രൂപീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ ഉദ്യോഗസ്ഥ പ്രതിനിധികളുമായി ജില്ലയുടെ ജലവിതരണ സംവിധാനം സമഗ്രമായി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലവിഭവ വകുപ്പിൽ നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ സംവിധാനങ്ങൾ പുനക്രമീകരിക്കും. എല്ലാ ന്യൂനതകളും പരിഹരിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ജലനയമാണ് ലക്ഷ്യം. സംസ്ഥാന തലത്തിലുള്ള വാട്ടർ കോൺക്ളേവ് ഇതിന്റെ ഭാഗമായി നടത്തും.

എല്ലാ ജില്ലകളിലും ഒട്ടേറെ പദ്ധതികൾ ജലവിഭവ വകുപ്പിന് കീഴിൽ പുരോഗമിക്കുകയാണ്. പ്രാദേശികമായി ഏറ്റവും ആവശ്യമുള്ളതിനെ മുൻഗണന നൽകി പരിഗണിക്കണം. ഇവയെല്ലാം കാലതാമസമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കണം. ഒന്ന് രണ്ട് മൂന്ന് വർഷക്കാലയളവിൽ പൂർത്തിയാക്കുന്ന പദ്ധതികൾ പ്രത്യേകം തരംതിരിച്ച് ഇവ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

ജല വിഭവ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സബ് ഡിവിഷൻ ആവശ്യമുള്ള സ്ഥലങ്ങളിൽ അനുവദിക്കും. മറ്റു സൗകര്യങ്ങളുടെ പരിമിതികളെല്ലാം പരിഹരിക്കുമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392605/kerala-new-water-policy-drinking-water-for-all-minister-mons-joseph)