---
title: "വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിന് KSEB സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി; കടുത്ത പ്രതിഷേധവുമായി KSEB ജീവനക്കാരുടെ സംഘടന"
english_title: "KSEB Sub Engineer Suspended Power Cut Minister Program Workers Association Protest Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392691/kseb-sub-engineer-suspended-power-cut-minister-program-workers-association-protest-kannur"
published_at: "2026-11-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02807a9d043_images_(7).jpeg"
keywords: ["KSEB", "Sub Engineer Suspended", "Sunny Joseph", "Kannur"]
---

# വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിന് KSEB സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടി; കടുത്ത പ്രതിഷേധവുമായി KSEB ജീവനക്കാരുടെ സംഘടന

> **Lead Summary:** **കണ്ണൂർ**:വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനു KSEB സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി KSEB ജീവനക്കാരുടെ സംഘടന.

## Article Content

**കണ്ണൂർ**:വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിനു KSEB സബ് എഞ്ചിനീയറെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി KSEB ജീവനക്കാരുടെ സംഘടന.

ഏകപക്ഷീയമായ ഉത്തരവ് പിൻവലിച്ച് ജീവനക്കാരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ അധികൃതർ തയ്യാറാകണമെന്ന് KSEB വർക്കേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

കത്തുന്ന AB സ്വിച്ചിൽ സുരക്ഷിതമായി അറ്റകുറ്റപണി നടത്തി അപകടം ഒഴിവാക്കാനാണ് സബ് എഞ്ചിനീയർ ശ്രമിച്ചതെന്ന് സംഘടന പറഞ്ഞു.

വൈദ്യുതി മന്ത്രിയുടെ കണ്ണൂരിലെ പരിപാടിയുടെ വിവരം ഓഫീസിൽ അറിഞ്ഞിരുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

അപകട സാധ്യത മുന്നിൽ കാണുമ്പോൾ അറ്റകുറ്റപ്പണി നടത്താതെ അപകടം വിളിച്ചു വരുത്തുകയാണോ വേണ്ടതെന്ന് സംഘടന ചോദിച്ചു.

വസ്തുതകൾ പരിശോധിക്കാതെ ഉദ്യോഗസ്ഥനെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും KSEB വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392691/kseb-sub-engineer-suspended-power-cut-minister-program-workers-association-protest-kannur)