---
title: "വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ മർദ്ദനമേറ്റ ആൾ മരിച്ച സംഭവം; 2 പ്രതികൾ കൂടി അറസ്റ്റിൽ"
english_title: "Pallikunnu Wedding feast Assault Death Two More Accused Arrested Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392694/pallikunnu-wedding-feast-assault-death-two-more-accused-arrested-wayanad"
published_at: "2026-11-22T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b028329ecfa0_1000408557.jpg"
keywords: ["Pallikunnu", "Wedding Feast", "Assault Death", "Kannur Police"]
---

# വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ മർദ്ദനമേറ്റ ആൾ മരിച്ച സംഭവം; 2 പ്രതികൾ കൂടി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ മർദ്ദനമേറ്റ ആൾ മരിച്ച സംഭവത്തിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി എം. സുകേഷ്, ഇടച്ചേരിയിലെ ടി. ദിജിൽ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

**കണ്ണൂർ**: വിവാഹസൽക്കാരത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ മർദ്ദനമേറ്റ ആൾ മരിച്ച സംഭവത്തിൽ 2 പ്രതികൾ കൂടി അറസ്റ്റിൽ. പള്ളിക്കുന്ന് സ്വദേശി എം. സുകേഷ്, ഇടച്ചേരിയിലെ ടി. ദിജിൽ എന്നിവരാണ് അറസ്റ്റിലായത്.

വയനാട് മക്കിമലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പള്ളിക്കുന്ന് സ്വദേശിയായ വി.പി. ശരത്ത് പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

നവംബർ 8ന് പള്ളിക്കുന്നിൽ നടന്ന വിവാഹസൽക്കാരത്തിനിടെയുണ്ടായ തർക്കത്തിനൊടുവിൽ മർദ്ദനമേറ്റാണ് പി.പി. സുമേശൻ മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് സുമേശൻ മരണപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392694/pallikunnu-wedding-feast-assault-death-two-more-accused-arrested-wayanad)