---
title: "അനുമതിയില്ലാതെ മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കേരള കോൺഗ്രസ് നേതാവ്"
english_title: "Minister KM Shaji Foreign Trip Without Permission Complaint Chief Minister Kerala Congress M AH Hafeez Prague Moscow Trip Cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392719/minister-km-shaji-foreign-trip-without-permission-complaint-chief-minister-ah-hafeez"
published_at: "2026-11-22T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02b35ade42d_1000248087.jpg"
keywords: ["KM Shaji foreign trip", "complaint", "M KM Shaji foreign travel"]
---

# അനുമതിയില്ലാതെ മന്ത്രി കെ എം ഷാജിയുടെ വിദേശയാത്ര; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കേരള കോൺഗ്രസ് നേതാവ്

> **Lead Summary:** അനുമതിയില്ലാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി വിദേശയാത്ര നടത്തിയതിൽ മുഖ്യമന്ത്രിയ്ക്ക് പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. കെ എം ഷാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പരാതിയിൽ പറയുന്നു.

## Article Content

അനുമതിയില്ലാതെ തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി വിദേശയാത്ര നടത്തിയതിൽ മുഖ്യമന്ത്രിയ്ക്ക് പരാതി. കേരള കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. കെ എം ഷാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പരാതിയിൽ പറയുന്നു.

അനുമതിയില്ലാതെ യാത്ര നടത്തിയത് അതീവ ഗുരുതരമായ ചട്ടലംഘനമാണ്. മന്ത്രിയുടെ പ്രാഗ് യാത്രയുടെ ഉദ്ദേശം, ഒപ്പം ഉണ്ടായിരുന്ന വ്യക്തികൾ, ആരുമായൊക്കെ കൂടിക്കാഴ്ചകൾ നടത്തി, യാത്രയുടെ ചെലവുകളുടെ ഉറവിടം എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹഫീസ് പരാതി നൽകിയത്. കഴിഞ്ഞദിവസം ഗവർണർക്കും കെഎം ഷാജിക്കെതിരെ ഹഫീസ് പരാതി നൽകിയിരുന്നു.

വിവാദങ്ങൾക്ക് പിന്നാലെ ഈ മാസം നിശ്ചയിച്ചിരിക്കുന്ന വിദേശയാത്ര കെ എം ഷാജി റദ്ദാക്കി. ഇന്റർ നാഷണൽ മുനിസിപ്പൽ കോൺഫറൻസിൽ പങ്കെടുക്കാൻ കേന്ദ്രത്തിൽ നിന്നും പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചിരുന്നു.

മോസ്കോയിലെ റഷ്യ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന പരിപാടിയിലേക്ക് മുഖ്യമന്ത്രിക്കായിരുന്നു ക്ഷണം. തുടർന്ന് പങ്കെടുക്കുന്നതിനായി കെ എം ഷാജിയെ നിയോഗിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392719/minister-km-shaji-foreign-trip-without-permission-complaint-chief-minister-ah-hafeez)