---
title: "രണ്ടുകോടി രൂപ ലഭിച്ചു; മെസിയുടെ കരാറും പണം തന്നതും തമ്മിൽ ബന്ധമില്ല: യു ഷറഫലി"
english_title: "U Sharafali Confirms 2 Crore RCB Academy Account Messi Contract No Link Novus Soccer Academy SIT Investigation Reporter Broadcasting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392723/u-sharafali-confirms-2-crore-rcb-academy-messi-contract-no-link-sit"
published_at: "2026-11-22T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02bcae5323f_1000248100.jpg"
keywords: ["U Sharafali 2 crore", "Novus Soccer Academy 2 crore", "Messi contract Sharafali"]
---

# രണ്ടുകോടി രൂപ ലഭിച്ചു; മെസിയുടെ കരാറും പണം തന്നതും തമ്മിൽ ബന്ധമില്ല: യു ഷറഫലി

> **Lead Summary:** **മലപ്പുറം: **രണ്ടുകോടി രൂപ ആർസിബി അക്കാദമി അക്കൗണ്ടിലേക്ക് കൈമാറിയെന്ന് സ്ഥിരീകരിച്ച് യു ഷറഫലി. ആർബിസി തന്റെ നോവസ് അക്കാദമിയുടെ പ്രധാന ഇൻവെസ്റ്ററാണ്. പണം ഷറഫലി എന്ന വ്യക്തിക്ക് തന്നതല്ല.

## Article Content

**മലപ്പുറം: **രണ്ടുകോടി രൂപ ആർസിബി അക്കാദമി അക്കൗണ്ടിലേക്ക് കൈമാറിയെന്ന് സ്ഥിരീകരിച്ച് യു ഷറഫലി. ആർബിസി തന്റെ നോവസ് അക്കാദമിയുടെ പ്രധാന ഇൻവെസ്റ്ററാണ്. പണം ഷറഫലി എന്ന വ്യക്തിക്ക് തന്നതല്ല.

മെസി കരാറും ആർബിസിയുടെ ഇൻവെസ്റ്റ്‌മെന്റും തമ്മിൽ ബന്ധമില്ല. അന്തർദേശീയ നിലവാരത്തിലുള്ള ഫുട്ബോൾ താരങ്ങളെ വളർത്തുകയെന്നതാണ് നോവസ് അക്കാഡമിയുടെ ലക്ഷ്യമെന്ന് യു ഷറഫലി പറഞ്ഞു.

ഒപ്പിട്ടത് 2024ലാണ്. കമ്പനി രൂപീകരിച്ചത് 2022ലാണെന്ന് യു ഷറഫലി പറഞ്ഞു. മെസിയുടെ കരാറും പണം തന്നതും ബന്ധമില്ലെന്ന് യു ഷറഫലി വ്യക്തമാക്കി. ഇനിയും അവരിൽ നിന്നടക്കം ഷെയർ വാങ്ങും. എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നത്.

ഫുട്ബോൾ വികസനത്തിനായി പ്രവർത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യു ഷറഫലി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങൾ ബന്ധിപ്പിക്കുന്നുവെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും യു ഷറഫലി പറഞ്ഞു.

യു.ഷറഫലി മാനേജിങ് ഡയറക്ടറായ മലപ്പുറത്തെ നോവസ് സോക്കർ അക്കാദമിക്ക് സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി രണ്ടു കോടി രൂപ നൽകിയതിന്റെ തെളിവ് എസ്.ഐ.റ്റിക്ക് ലഭിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി യു ഷറഫലി രംഗത്തെത്തിയത്.

സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിക്കും മുൻപേ, സ്പോൺസറും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുണ്ടാക്കിയ കരാറിൽ സാക്ഷിയായി യു.ഷറഫലി ഒപ്പിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതിഫലമായിട്ടാകാം മലപ്പുറം അരീക്കോട്ടെ നോവാസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്ക് രണ്ടു കോടി രൂപ എത്തിയതെന്ന് എസ്.ഐ.ടി സംശയിക്കുന്നത്.

സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം കൈമാറ്റം നടന്ന 2025 സെപ്റ്റംബർ 26 നു തന്നെയാണ് അക്കാദമിയുടെ അക്കൗണ്ടിൽ പണമെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392723/u-sharafali-confirms-2-crore-rcb-academy-messi-contract-no-link-sit)