---
title: "കർമ്മ പദ്ധതി തയ്യാറാക്കി"
english_title: "Anugraha Arts Sports Club Library Elappeedika Parasparam Karma Padathi State Library Council Iritty Taluk"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392736/anugraha-arts-sports-club-library-elappeedika-parasparam-karma-padathi"
published_at: "2026-11-22T17:10:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b02d4b87e809_1000248125.jpg"
keywords: ["Anugraha Arts Sports Club", "Elappeedika", "Parasparam Karma Padathi"]
---

# കർമ്മ പദ്ധതി തയ്യാറാക്കി

> **Lead Summary:** > **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ തയ്യാറാക്കിയ കർമ്മ പദ്ധതികൾ ലൈബ്രറികളിലേക്ക് "പരസ്പരം" നടത്തി.

## Article Content

> **ഏലപ്പീടിക: **അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ തയ്യാറാക്കിയ കർമ്മ പദ്ധതികൾ ലൈബ്രറികളിലേക്ക് "പരസ്പരം" നടത്തി.

വായനശാലയിൽ പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സന്തോഷ്.പി.ജി. ഉൽഘാടനം ചെയ്തു.

വായനശാലയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ജിമ്മി അബ്രാഹം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി. പി.കെ, ഷിജു.പി.കെ, ജോൺസൺ.കെ.എൽ, ലൈബ്രേറിയൻ ജോമിനി.പി.എം എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം സന്തോഷ്.പി.ജി സംസ്ഥാന ലൈബ്രറി കൗൺസിൽ തയ്യാറാക്കിയ കർമ്മ പദ്ധതികൾ വിശദീകരിച്ചു. വായനശാലകൾ ഗ്രാമങ്ങളിലെ പൊതു ഇടങ്ങളായി മാറുന്നതിനായി ജനസേവന കേന്ദ്രങ്ങളായി വിപുലീകരിക്കണമെന്ന് നിർദ്ദേശിച്ചു.

ഓൾഡേർസ് ഹാപ്പിനെസ്സ് ഫോറം, വനിതാവേദി, കായിക വേദി, ബാലവേദി, യുവജനവേദി, അക്ഷര സേന, സ്വാന്തന സേന എന്നിവയുടെ പ്രവർത്തനം പരസ്പരം കർമ്മ പദ്ധതിയുടെ ഭാഗമായി വിപുലീകരിക്കാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392736/anugraha-arts-sports-club-library-elappeedika-parasparam-karma-padathi)