---
title: "മുണ്ടാനൂരിൽ അഖില കേരള വടംവലി മത്സരം; സാഗര കാലിക്കട്ടിന് ഒന്നാം സ്ഥാനം"
english_title: "Mundanur All Kerala Tug Of War Competition Sagara Kalikkadavu First Place"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392791/mundanur-all-kerala-tug-of-war-competition-sagara-kalikkadavu-first-place"
published_at: "2026-11-23T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03b933380ca_1000409894.jpg"
keywords: ["Tug Of War", "Mundanur", "Ulikkal", "Sagara Kalikkadavu"]
---

# മുണ്ടാനൂരിൽ അഖില കേരള വടംവലി മത്സരം; സാഗര കാലിക്കട്ടിന് ഒന്നാം സ്ഥാനം

> **Lead Summary:** **ഉളിക്കൽ**: മുണ്ടാനൂർ ഫ്രണ്ട്സ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒന്നാമത് അഖില കേരള വടംവലി മത്സരം ആവേശകരമായി നടന്നു. മത്സരം കാണാൻ മുണ്ടാനൂരിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

## Article Content

**ഉളിക്കൽ**: മുണ്ടാനൂർ ഫ്രണ്ട്സ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒന്നാമത് അഖില കേരള വടംവലി മത്സരം ആവേശകരമായി നടന്നു. മത്സരം കാണാൻ മുണ്ടാനൂരിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 28 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.

വടംവലി മത്സരങ്ങളുടെ നിയന്ത്രണം കണ്ണൂർ ജില്ലാ വടംവലി അസോസിയേഷൻ ഏറ്റെടുത്തു. മത്സരത്തിൽ സാഗര കാലിക്കട്ട് ഒന്നാം സ്ഥാനവും ഫൈറ്റേഴ്സ് നെടിയേങ്ങ രണ്ടാം സ്ഥാനവും ലെതൽ സോൺ കൊപ്പം പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സുരേഷ് പൂഞ്ഞിടുക്കിൽ സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാൻ ജോബി എം. ജോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ മത്സരം ഉദ്ഘാടനം ചെയ്തു. മുൻ വോളിബോൾ താരം റവ. ഫാ. മാണി ആട്ടേൽ കായികതാരങ്ങളെ ആദരിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വാർഡ് മെമ്പർ റോയ് എൻ.കെ., ഉളിക്കൽ പോലീസ് ഓഫീസർ സുനിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392791/mundanur-all-kerala-tug-of-war-competition-sagara-kalikkadavu-first-place)