---
title: "കാലടി സർവകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതി"
english_title: "Kalady University Students Suspension Cancelled High Court Special Exam Permission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392824/kalady-university-students-suspension-cancelled-high-court-special-exam-permission"
published_at: "2026-11-23T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03f4accfe38_1000410246.jpg"
keywords: ["Kalady University", "High Court", "Suspension", "SFI"]
---

# കാലടി സർവകലാശാലയിലെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് ആശ്വാസം; സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; പ്രത്യേക പരീക്ഷയെഴുതാനും അനുമതി

> **Lead Summary:** **കൊച്ചി**: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ആശ്വാസം. വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും വിദ്യാർഥികൾ മാപ്പ് പറയണമെന്ന സർവകലാശാലയുടെ ആവശ്യവും കോടതി തള്ളി.

## Article Content

**കൊച്ചി**: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ആശ്വാസം. വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. അച്ചടക്ക സമിതിയുടെ റിപ്പോർട്ടും വിദ്യാർഥികൾ മാപ്പ് പറയണമെന്ന സർവകലാശാലയുടെ ആവശ്യവും കോടതി തള്ളി.

സസ്പെൻഷൻ ചോദ്യം ചെയ്ത് 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വിദ്യാർഥികളെ ഇന്ന് തന്നെ ക്യാമ്പസിൽ പ്രവേശിപ്പിക്കണമെന്നും റെഗുലർ ക്ലാസിൽ ഇരുത്തണമെന്നും കോടതി നിർദേശിച്ചു.

സസ്പെൻഷനെ തുടർന്ന് പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കായി ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി ഉത്തരവിട്ടു.

നടപടിക്രമം പാലിച്ച് പുതിയ അന്വേഷണം സർവകലാശാലയ്ക്ക് നടത്താമെന്നും കോടതി വ്യക്തമാക്കി. എന്നാൽ അന്വേഷണത്തിനിടെ കുട്ടികളെ സസ്പെൻഡ് ചെയ്യേണ്ടതില്ല. പുതിയ അന്വേഷണത്തിൽ വിദ്യാർഥികൾ ഇതിനകം അനുഭവിച്ച 84 ദിവസത്തെ സസ്പെൻഷൻ കാലയളവ് കൂടി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.

കോടതി വിധി വന്നതോടെ വിദ്യാർഥികൾ 22 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 84 ദിവസമായി വിദ്യാർഥികൾ സസ്പെൻഷനിലായിരുന്നു.

ആഗസ്റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392824/kalady-university-students-suspension-cancelled-high-court-special-exam-permission)