---
title: "പയ്യന്നൂർ സി.വി. ധനരാജ് വധക്കേസ്; ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെ വിട്ടു"
english_title: "Payyannur CV Dhanaraj Murder Case First Three Accused Guilty 16 Acquitted Taliparamba Court"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392825/payyannur-cv-dhanaraj-murder-case-first-three-accused-guilty-16-acquitted-taliparamba-court"
published_at: "2026-11-23T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: ["CV Dhanaraj", "Payyannur", "Murder Case", "Taliparamba Court"]
---

# പയ്യന്നൂർ സി.വി. ധനരാജ് വധക്കേസ്; ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെ വിട്ടു

> **Lead Summary:** തളിപ്പറമ്പ്: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ കൊലപാതകക്കുറ്റം തെളിഞ്ഞുവെന്ന് കോടതി. കേസിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

## Article Content

തളിപ്പറമ്പ്: പയ്യന്നൂർ സി.വി. ധനരാജ് വധക്കേസിൽ കൊലപാതകക്കുറ്റം തെളിഞ്ഞുവെന്ന് കോടതി. കേസിൽ ഒന്നു മുതൽ മൂന്നു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.

4 മുതൽ 20 വരെയുള്ള പ്രതികൾക്ക് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി. 16 പ്രതികളെ വെറുതെ വിട്ടിരിക്കുകയാണ് കോടതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

16 പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്. ഒന്നാം സാക്ഷിയുടെ മൊഴി പോലും വിശ്വാസയോഗ്യമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊലപാതകത്തിന്റെ പ്രേരണ ഉൾപ്പെടെ തെളിയിക്കാനായില്ല. കൊലപാതകത്തിന്റെ ഗൂഢാലോചനയോ രാഷ്ട്രീയ കൊലപാതകമാണെന്നതോ തെളിയിക്കാനായില്ല. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലാത്തത് കൊണ്ടാണ് നാല്, അഞ്ച്, ആറ് പ്രതികളെ വെറുതെ വിടുന്നത്.

447, 341, 123, 326, 160, 302 വകുപ്പുകളാണ് കുറ്റക്കാർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമാകും കേസിൽ ശിക്ഷ വിധിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392825/payyannur-cv-dhanaraj-murder-case-first-three-accused-guilty-16-acquitted-taliparamba-court)