---
title: "ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സർക്കാർ നടപടി; വിശദീകരണവുമായി കമ്പനി"
english_title: "Bisleri Water FSSAI Action Bromate Standards Failed Sample Unsafe Company Explanation Goa Factory September 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392839/bisleri-water-fssai-action-bromate-standards-company-explanation-goa"
published_at: "2026-11-23T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b03f7f6c8792_1000248305.jpg"
keywords: ["Bisleri water FSSAI action", "Bisleri bromate", "Bisleri International explanation"]
---

# ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സർക്കാർ നടപടി; വിശദീകരണവുമായി കമ്പനി

> **Lead Summary:** **തിരുവനന്തപുരം: **നിർദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടർ’ സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കമ്പനി.

## Article Content

**തിരുവനന്തപുരം: **നിർദ്ദിഷ്ട ബ്രോമേറ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ‘ബിസ്ലേരി വാട്ടർ’ സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കമ്പനിക്കെതിരെ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ എഫ്എസ്എസ്എഐക്ക് വിശദീകരണം നൽകിയിരിക്കുകയാണ് കമ്പനി.

2025 സെപ്റ്റംബർ 30 നാണ് കമ്പനിയുടെ ഗോവയിലെ ഫാക്ടറിയിൽ നിന്ന് എഫ്എസ്എസ്എഐ ആറ് സാമ്പിളുകൾ ശേഖരിച്ചത്. ഈ സാമ്പിളുകളിൽ ഒന്ന് മാത്രമാണ് മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതെന്നും ഇക്കാര്യം ബോധ്യപ്പെട്ടതിനാൽ ആവശ്യമായ പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

അനുവദനീയമായ അളവും കടന്ന് ബ്രോമേറ്റ് കണ്ടെത്തിയതായി രാജ്യത്തെ റെഗുലേറ്ററി അതോറിറ്റി ഉന്നയിച്ച സാഹചര്യത്തിലാണ് തിങ്കളാഴ്ച ബിസ്ലേരി ഇന്റർനാഷണലിന്റെ പ്രതികരണം വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392839/bisleri-water-fssai-action-bromate-standards-company-explanation-goa)